31 July Saturday
ഡിവൈഎഫ്ഐ സംസ്കരിച്ചത് 350 മൃതശരീരങ്ങൾ

കണ്ടിട്ടില്ലാത്തവർക്ക്‌ മക്കളാകാൻ...

വെബ് ഡെസ്‌ക്‌Updated: Wednesday Jun 16, 2021

ഡിവൈഎഫ്ഐ നേതൃത്വത്തിൽ നടത്തിയ സംസ്കാരം

പത്തനംതിട്ട
മരണം... അതിന്റെ മരവിപ്പും നിശ്ചലതയും ഭയാനകമാണ്. കോവിഡ് മരണത്തിന്റെ പര്യായമായപ്പോൾ 350 മൃതശരീരങ്ങളാണ് ഡിവൈഎഫ്ഐ സംസ്കരിച്ചത്. രണ്ടാം തരംഗത്തിൽ മരണ നിരക്കുയർന്നു. പല കാരണങ്ങൾ കൊണ്ട് മക്കൾക്ക് പോലും മൃതദേഹങ്ങൾക്ക് സമീപം എത്താൻ കഴിയാത്ത സാഹചര്യത്തിൽ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്തവരുടെ ചിതക്ക് തീ പകരാൻ യുവതക്ക് മതം തടസമായിരുന്നില്ല. നീ മണ്ണാകുന്നു, മണ്ണിലേക്ക് തന്നെ തിരികെ പോകുമെന്ന് പറഞ്ഞ് കുഴിമാടത്തിൽ മണ്ണിടുന്നതിനും മതം മറന്ന് ഡിവൈഎഫ്ഐ എത്തി. കർമവും കർമിയും ആചാര്യനും  ആചാരവും അപ്രസക്തമായപ്പോൾ. കോവിഡ് ബാധിതരായി മരിച്ച
മൂന്നു വയസുള്ള കുഞ്ഞു മുതൽ വൃദ്ധർ വരെയുള്ളവർക്ക് ആദരവോടെ അന്ത്യയാത്ര നൽകിയത് ഡിവൈഎഫ്ഐ എന്ന പ്രസ്ഥാനമാണ്. സുരക്ഷാ വസ്ത്രങ്ങളണിഞ്ഞ് അവർ കർമികളായി, വൈകാരികമായ നിരവധി നിമിഷങ്ങൾക്ക് സാക്ഷികളായി. ദൂരത്ത് നിന്ന് ദു:ഖത്തോടെ വിലപിക്കാൻ വിധിക്കപ്പെട്ടവർക്ക് ബന്ധുവാര്... എന്ന ചോദ്യത്തിന് ഞങ്ങളാണെന്ന് കർമം കൊണ്ട് സാക്ഷ്യപ്പെടുത്തിയ ഡിവൈഎഫ്ഐക്കാണ്‌ നാടിന്റെ ആദരവ്. രണ്ടാം തരംഗം ശമിക്കുമ്പോൾ ഇളവുകൾ നൽകുന്ന സ്വാതന്ത്ര്യത്തിലും ജാഗ്രത തുടരണമെന്ന് ഓർമപ്പെടുത്താനും ഡിവൈ എഫ്ഐ അല്ലാതെ മറ്റാര്...

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top