04 August Wednesday

ലക്ഷദ്വീപിന്‌ മത്സ്യത്തൊഴിലാളികളുടെ പിന്തുണ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 16, 2021

ലക്ഷദ്വീപിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മത്സ്യത്തൊഴിലാളി യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ കാഞ്ഞങ്ങാട് ടെലിഫോൺ എക്സ്ചേഞ്ചിന് മുമ്പിൽ നടത്തിയ ധർണ ജില്ലാസെക്രട്ടറി കാറ്റാടി കുമാരൻ ഉദ്ഘാടനംചെയ്യുന്നു

കാഞ്ഞങ്ങാട്‌
ലക്ഷദ്വീപിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി മത്സ്യത്തൊഴിലാളി യൂണിയൻ (സിഐടിയു) കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുമ്പിൽ ധർണ നടത്തി. കാഞ്ഞങ്ങാട് ടെലിഫോൺ എക്സ്ചേഞ്ചിന് മുമ്പിൽ ജില്ല സെക്രട്ടറി കാറ്റാടി കുമാരൻ ഉദ്ഘാടനം ചെയ്തു. കെ പി  ഗണേശൻ അധ്യക്ഷനായി. ബി സുജിത്ത്,  എം സന്തോഷ്, ആദർശ് എന്നിവർ സംസാരിച്ചു.
കാസർകോട്‌ ഏരിയാകമ്മിറ്റി നേതൃത്വത്തിൽ ഹെഡ് പോസ്‌റ്റോഫീസിന്‌  മുന്നിൽ നടത്തിയ ധർണ സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ്‌ കെ ഭാസ്കരൻ ഉദ്‌ഘാടനംചെയ്‌തു.  കെ രവീന്ദ്രൻ അധ്യക്ഷനായി. കെ നാരായണൻ സ്വാഗതം പറഞ്ഞു.
ചെറുവത്തൂർ ഏരിയാ കമ്മിറ്റി  മടക്കര പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ നടത്തി. ജില്ലാ പ്രസിഡന്റ്‌ വി വി ഉത്തമൻ ഉദ്ഘാടനം ചെയ്‌തു.  കെ മോഹനൻ അധ്യക്ഷനായി.  ടി രാഘവൻ ടി രവി എന്നിവർ സംസാരിച്ചു. സി എ അമ്പാടി സ്വാഗതം പറഞ്ഞു.
പടന്നക്കടപ്പുറം പോസ്റ്റാഫീസിനു മുന്നിൽ ജില്ലാ സെക്രട്ടറി കെ വി ജനാർദനൻ ഉദ്ഘടനം ചെയ്തു. പി വി രാമകൃഷ്ണൻ അധ്യക്ഷനായി. കൊളങ്ങര രാമൻ സംസാരിച്ചു. എം ശശി സ്വാഗതം പറഞ്ഞു.
ബേക്കൽ പോസ്റ്റ് ഓഫീസിന്‌  മുന്നിൽ സിപിഐ എം ഏരിയാസെക്രട്ടറി മധു മുതിയക്കാൽ ഉദ്‌ഘാടനം ചെയ്തു. എം രവി അധ്യക്ഷനായി. വി ആർ ഗംഗാധരൻ, പി സുധാകരൻ, രാജേഷ് തൃക്കണ്ണാട്, വി പ്രഭാകരൻ എന്നിവർ സംസാരിച്ചു. എം എച്ച്‌ ഹാരിസ് സ്വാഗതം പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top