03 August Tuesday

വളർത്തുമൃഗങ്ങളെ തഴയരുത്‌ അവയ്‌ക്കും വേണം ചികിത്സ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 16, 2021

കാസർകോട്‌

മൃഗാശുപത്രികളിൽ ഡോക്ടർമാരില്ലാത്തതിനാൽ കന്നുകാലികൾക്കുണ്ടാകുന്ന രോഗങ്ങൾക്ക്‌ യഥാസമയം ചികിത്സ കിട്ടുന്നില്ലെന്ന്‌  കർഷകർ. ചെമ്മനാട് പഞ്ചായത്തിലെ പരവനടുക്കത്ത്‌ ആശുപത്രിയും ചട്ടഞ്ചാലിൽ വെറ്ററിനറി ഉപകേന്ദ്രവുമുണ്ട്. ഒരു ഡോക്ടറും രണ്ട്‌ ലൈവ്‌സ്‌റ്റോക്ക്‌ ഇൻസ്‌പെക്ടർമാരും ഒരു നേഴ്‌സിങ്‌ അസിസ്റ്റന്റും ഒരു സ്വീപ്പറുമാണ് ഉണ്ടായിരുന്നത്. ഡോക്ടർ കഴിഞ്ഞ മാർച്ചിൽ സ്ഥലംമാറിപ്പോയി. പകരം വന്ന ഡോക്ടർ ലീവിൽ പ്രവേശിച്ചു. ഇൗ പ്രദേശത്തെ വളർത്തുമൃഗങ്ങൾക്ക്‌ വൈദ്യസഹായം ലഭിക്കണമെങ്കിൽ കാസർകോട്‌ അണങ്കൂരിൽനിന്നും ഡോക്ടറെ വരുത്തണം. 
ചട്ടഞ്ചാലിലെ വെറ്ററിനറി ഉപകേന്ദ്രത്തിലെ ലൈവ്‌സ്‌റ്റോക്ക്‌ ഇൻസ്‌പെക്ടർ സ്ഥാനക്കയറ്റം ലഭിച്ച്‌ പോയി. അതോടെ ഉപകേന്ദ്രം അടച്ചു. രോഗംബാധിച്ച്‌ ചാകുന്ന പശുക്കളുടെ പോസ്റ്റുമോർട്ടത്തിന് പോലും ഡോക്ടറില്ലാത്തതിനാൽ കർഷകർക്ക്‌ അർഹമായ ഇൻഷുറൻസും കിട്ടുന്നില്ല. ചെങ്കളയിലെ ആശുപത്രിയിലും തൽസ്ഥിതിയാണുള്ളത്‌.  മൃഗഡോക്ടർമാരെ നിയമിക്കണമെന്നാവശ്യപ്പെട്ട്‌ ക്ഷീരകർഷകർ സി എച്ച്‌ കുഞ്ഞമ്പു എംഎൽഎയ്‌ക്ക്‌ നിവേദനം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top