20 July Saturday
നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി, അനുഭവങ്ങൾ പാളിച്ചകൾ, വാഴ്‌വേമായം, ഒരു പെണ്ണിന്റെ കഥ, അശ്വമേധം എന്നീ ക്ലാസിക്‌ സിനിമകളുടെ 50–-ാം വാർഷികാഘോഷം

ഓര്‍മക്കാഴ്ചയ്ക്ക് തുടക്കം

വെബ് ഡെസ്‌ക്‌Updated: Sunday Jun 16, 2019

ഓർമക്കാഴ്ച ചലച്ചിത്രോത്സവത്തിന് ഭാരത് ഭവനിൽ തിരിതെളിഞ്ഞപ്പോൾ

തിരുവനന്തപുരം

മലയാള സിനിമയിലെ നാഴികക്കല്ലായ അഞ്ച് സിനിമകളുടെ 50–-ാം വാർഷികാഘോഷം "ഓർമക്കാഴ്ചയ്ക്ക്' തുടക്കം. തോപ്പിൽ ഭാസി, വയലാർ, ദേവരാജൻ, സത്യൻ, ശങ്കരാടി എന്നിവർക്ക് ആദരാഞ്ജലി അർപ്പിച്ചാണ‌് മലയാള സിനിമയുടെ ചരിത്രത്തിൽ ഇടം നേടിയ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി, അനുഭവങ്ങൾ പാളിച്ചകൾ, വാഴ‌്‌വേമായം, ഒരു പെണ്ണിന്റെ കഥ, അശ്വമേധം എന്നീ ക്ലാസിക‌് സിനിമകളുടെ വാർഷികാഘോഷം സംഘടിപ്പിക്കുന്നത്. 

ഇതിന്റെ ഭാ​ഗമായി ചിത്രങ്ങളുടെ പ്രദർശനം സംഘടിപ്പിക്കും. ഭാരത് ഭവനും വയലാർ രാമവർമ സാംസ്കാരിക വേദിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനവും തോപ്പിൽ ഭാസി അനുസ്മരണവും പിരപ്പൻകോട് മുരളി നിർവഹിച്ചു. വയലാർ രാമവർമ സാംസ്കാരിക വേദി പ്രസിഡന്റ് കെ ചന്ദ്രിക അധ്യക്ഷയായി. എസ് ആർ ശക്തിധരൻ, ​ഗോപൻ ശാസ്തമം​ഗലം, അഡ്വ.​ ആർ എസ് വിജയ് മോഹൻ, ഗിരീഷ്, എസ് ആർ കൃഷ്ണകുമാർ, ശ്രീവത്സൻ നമ്പൂതിരി, ഷീല എബ്രഹാം എന്നിവർ സംസാരിച്ചു.

ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ സ്വാ​ഗതവും വയലാർ രാമവർമ സാംസ്കാരികവേദി സെക്രട്ടറി മണക്കാട് രാമചന്ദ്രൻ നന്ദിയും പറഞ്ഞു.

പ്രധാന വാർത്തകൾ
 Top