19 October Saturday

വിദ്യാർഥിനിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം: ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Sunday Jun 16, 2019

 

തിരുവനന്തപുരം
കിഴക്കേകോട്ടയിൽ സ്‌കൂൾ വിദ്യാർഥിനിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച ഓട്ടോ  ഡ്രൈവർ പിടിയിൽ. ബീമാപളളി സദാം നഗർ സ്വദേശി  അൻസാരി (37) യെയാണ് ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. നാല് ദി വസം മുമ്പ് കിഴക്കേകോട്ട ഗണപതികോവിലിന് മുന്നിൽ രാവിലെ ഏഴോടെയാണ് സംഭവം. ട്യൂഷൻ ക്ലാസിലേക്ക് പോകുന്നതിനെത്തിയ വിദ്യാർഥിനി ബസ് വൈകിയതിനെ തുടർന്ന് ഓട്ടോറിക്ഷയ്ക്ക‌് കൈകാണിച്ചു. തുടർന്ന് ഓട്ടോയിൽ കയറിയ കുട്ടിയെ ഡ്രൈവർ മൊബൈൽഫോണിലൂടെ അശ്ലീല ചിത്രങ്ങൾ കാണിക്കാനും ശ്രമിച്ചു.
 
മഴ പെയ്യുകയായതിനാൽ ഓട്ടോയുടെ ഇരുവശങ്ങളും കർട്ടനിട്ട‌് മറച്ചിരിക്കുകയായിരുന്നു. വിദ്യാർഥിനി ഒച്ചവച്ചതോടെ  കുട്ടിയെ സ്റ്റാച്ച്യുവിൽ ഇറക്കിവിട്ടശേഷം  ഇയാൾ  കടന്നുകളഞ്ഞു. സംഭവത്തിനുശേഷം വീട്ടിലെത്തിയ കുട്ടി വീട്ടുകാരോട് ആദ്യം വിവരം പറഞ്ഞില്ല. ആരോടും മിണ്ടാതായതോടെ വീട്ടുകാർ കാര്യമന്വേഷിച്ചപ്പോഴാണ‌്  കുട്ടി കാര്യം തുറന്നുപറഞ്ഞത‌്. തുടർന്ന് രക്ഷിതാക്കാൾ ഫോർട്ട് പൊലീസിൽ പരാതി നൽകി. 
 
എസ്ഐ വിമലിന്റെ നേതൃത്വത്തിലുളള പൊലീസ് സംഘം സംഭവം നടന്ന ദിവസം ഗണപതികോവിന് സമീപത്ത് അന്നുണ്ടായിരുന്നവരോട് കാര്യങ്ങൾ തിരക്കി വിവരം ശേഖരിച്ചു. ഓട്ടോയിൽ കുട്ടി കയറിപോകുന്നത് കണ്ടെന്ന‌് ക്ഷേത്രത്തിന് സമീപത്തുണ്ടായിരുന്നവർ പൊലീസിനോട് പറഞ്ഞു. തുടർന്ന് കി ഴക്കേകോട്ട മുതൽ  പാളയം വരെയുളള ക്യാമറാദൃശ്യങ്ങൾ പരിശോധിച്ചാണ് ഓട്ടോ കണ്ടെത്തിയത്.  പ്രതി  ബീമാപളളി സ്വദേശിയാണെന്ന് കണ്ടെത്തി. വൈകിട്ടോടെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

 

പ്രധാന വാർത്തകൾ
 Top