17 July Wednesday

പാലരുവിയിലേക്ക് സന്ദർശകരെ പ്രവേശിപ്പിക്കും

വെബ് ഡെസ്‌ക്‌Updated: Sunday Jun 16, 2019
പുനലൂർ
വിനോദ സഞ്ചാരകേന്ദ്രമായ പാലരുവിയിലേക്ക് ഞായറാഴ്ച മുതൽ സന്ദർശകരെ പ്രവേശിപ്പിക്കും. വേനൽക്കാലത്ത് കാട്ടുതീ പ്രതിരോധിക്കാനും വെള്ളച്ചാട്ടം വറ്റിവരണ്ടതിനാലും വിവിധ നിർമാണ പ്രവൃത്തികൾക്കുമായി രണ്ടു മാസമായി പാലരുവി വിനോദ സഞ്ചാരകേന്ദ്രം അടച്ചിട്ടിരിക്കുകയായിരുന്നു. 
മഴ തുടങ്ങിയതോടെ വെള്ളച്ചാട്ടം സജീവമായി. ഇക്കോടൂറിസം സെന്ററിൽ 65 ലക്ഷം രൂപ മുടക്കി വൈവിധ്യമായ നിരവധി വികസന പ്രവർത്തനങ്ങളാണ് നടത്തുന്നത്. ജലപാതത്തിലേക്കുള്ള വനപാതയ്ക്ക് ആകർഷകമായ കമാനവും കൽത്തൂണുകളും ഒരുക്കിക്കഴിഞ്ഞു. കുട്ടികൾക്കായി കടുവാപ്പാറയിൽ തടയണ ഒരുക്കി. ഇവിടെ പെഡൽ ബോട്ട് സൗകര്യവും പാർക്കും ഒരുക്കുമെന്ന് അധികൃതർ പറഞ്ഞു.  പാലരുവിയിലെ നൂറ്റാണ്ട് പഴക്കമുള്ള ചരിത്ര സ്മാരകമായ തേക്കുതോട്ടം ബോഡിലോൺ പ്ലോട്ടിന്റെ സംരക്ഷണത്തിന് ചുറ്റുവേലി സ്ഥാപിക്കുന്നുണ്ട്. 
ബോഡിലോൺ സ്മാരകവും നവീകരിക്കും. വെള്ളഢച്ചാട്ടത്തിന‌് സമീപത്തെ ക്യാന്റീനിന്റെ നവീകരണവും പുരോഗമിക്കുകയാണ‌്. ഇവിടെ  ചിത്രങ്ങളാൽ ആകർഷകമാക്കും.  പ്രകൃതി സൗഹൃദ വികസന പദ്ധതികൾ പൂർത്തിയാകുന്നതോടെ  പാലരുവി ഇക്കോ ടൂറിസം കേന്ദ്രത്തിന്റെ മുഖഛായതന്നെ മാറും.
പ്രധാന വാർത്തകൾ
 Top