17 October Thursday

വെട്ടേറ്റ ഡിവൈഎഫ‌്ഐ പ്രവർത്തകരെ എ എ റഹിം സന്ദർശിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jun 16, 2019

വെട്ടേറ്റ സുനീറിനെ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം ആശുപത്രിയിൽ സന്ദർശിക്കുന്നു

വണ്ടാനം
ആർഎസ്എസുകാർ വെട്ടിപ്പരിക്കേൽപ്പിച്ച ഡിവൈഎഫ‌്ഐ പ്രവർത്തകൻ സുനീറിനെ സംസ്ഥാന സെക്രട്ടറി എ എ റഹിം സന്ദർശിച്ചു. ഡിവൈഎഫ‌്ഐ പ്രവർത്തകരായ പള്ളാതുരുത്തി വാർഡിൽ പള്ളിവീട്ടിൽ അഷ്റഫിന്റെ മകൻ സുനീർ (25), സുഹൃത്തുക്കളായ കന്നിട്ടപ്പറമ്പിൽ സലിമിന്റെ മകൻ സൽമാൻ (18), കളത്തിൽപറമ്പിൽ ജലീലിന്റെ മകൻ ഷബീർഖാൻ (19) എന്നിവരെയാണ‌് കഴിഞ്ഞദിവസം രാത്രി എട്ടംഗസംഘം വെട്ടി പരിക്കേൽപ്പിച്ചത്. പരിക്കേറ്റ സുനീർ വണ്ടാനം മെഡിക്കൽകോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ‌്.
പ്രധാന വാർത്തകൾ
 Top