17 November Sunday

ഡിവൈഎഫ്ഐ ജില്ലാ പഠനക്യാമ്പ് തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Jun 16, 2019

മങ്കൊമ്പിൽ ഡിവൈഎഫ്ഐ ജില്ലാ പഠനക്യാമ്പ് സംസ്ഥാന സെക്രട്ടറി എ എ റഹീം ഉൽഘാടനംചെയ്യുന്നു

 
മങ്കൊമ്പ്
ഡിവൈഎഫ്ഐ ജില്ലാ പഠനക്യാമ്പ‌ിന‌് മങ്കൊമ്പ് ചെത്തുതൊഴിലാളി യൂണിയൻ ഓഡിറ്റോറിയത്തിൽ തുടക്കം. ‘സംഘടന–-സംഘാടനം’ വിഷയത്തിൽ ക്ലാസെടുത്ത‌് സംസ്ഥാന സെക്രട്ടറി അഡ്വ. എ എ റഹീം ഉദ്ഘാടനംചെയ‌്തു. ജില്ലാ പ്രസിഡന്റ് ജെയിംസ് ശാമുവേൽ അധ്യക്ഷനായി. 
 സംസ്ഥാന വൈസ‌്പ്രസിഡന്റ് അഡ്വ. മനു സി പുളിക്കൽ, അഡ്വ. അനസ് അലി, ജില്ലാ സെക്രട്ടറി ആർ രാഹുൽ, സി ജെ വിനോദ്, എം മദൻലാൽ, എ എസ് അജിത്ത്, സി ശ്യാംകുമാർ, കെ ആർ രാംജിത്ത്, ജി ഉണ്ണിക‌ൃഷ‌്ണൻ,എസ് സുധിമോൻ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ കെ കെ അശോകൻ സ്വാഗതം പറഞ്ഞു.
‘ലിംഗനീതിയുടെ രാഷ‌്ട്രീയം’ വിഷയത്തിൽ ഡോ. ബിച്ചു എക‌്സ‌് മലയിൽ ക്ലാസെടുത്തു. തിരുനെൽവേലിയിൽ വർഗീയവാദികൾ കൊലപ്പെടുത്തിയ ഡിവൈഎഫ്ഐ നേതാവ‌് അശോക‌്കുമാറിനെ അനുസ‌്മരിച്ച‌്  പ്രതിനിധികൾ ദീപം തെളിച്ചു. ആർ രാഹുൽ അനുസ‌്മരണപ്രമേയം അവതരിപ്പിച്ചു. ‘ഹ‌ൃദയപൂർവം’ ഉച്ചഭക്ഷണ വിതരണ പദ്ധതിയിലെ വളണ്ടിയർമാർക്ക് സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ യൂണിഫോമും മെമന്റോയും നൽകി. ക്യാമ്പ‌് ഞായറാഴ‌്ച സമാപിക്കും.
 
പ്രധാന വാർത്തകൾ
 Top