15 October Tuesday
കടലാക്രമണം

ഒറ്റമശേരിയിൽ പാറയിറക്കാൻ കരാറുകാരില്ല

വെബ് ഡെസ്‌ക്‌Updated: Sunday Jun 16, 2019
 
ചേർത്തല
കടലാക്രമണം തുടരുന്ന ഒറ്റമശേരിയിൽ പാറയിറക്കാൻ കരാറുകാരെ ലഭിച്ചില്ല. കടലാക്രമണത്തിൽനിന്ന‌് വീടുകൾ സംരക്ഷിക്കാൻ കലക്‌ടറുടെ നിർദേശപ്രകാരം ജലസേചനവകുപ്പ‌് അടിയന്തരമായി ടെൻഡർ ക്ഷണിച്ചെങ്കിലും കരാറുകാരെത്തിയില്ല. 
ശനിയാഴ‌്ച ടെൻഡർ തുറക്കാൻ നിശ്ചയിച്ചിരുന്നെങ്കിലും ആരും പങ്കെടുക്കാത്തതിനാൽ നടന്നില്ല. തുടർന്ന് റീ ടെൻഡർ നടപടിയിലേക്ക‌് അധിക‌ൃതർ നീങ്ങി. 
ഒരാഴ‌്ച പിന്നിട്ടാലെ നടപടികൾ പൂർത്തിയാകൂ. പാറയുടെ ലഭ്യത ഉൾപ്പെടെയുള്ള പ്രശ‌്നങ്ങളാണ് കരാറുകാരെ അകറ്റുന്നത‌്. നിലവിൽ മണൽച്ചാക്ക‌് നിരത്തിയാണ‌് കടൽകയറ്റം തടയുന്നത‌്.
പ്രധാന വാർത്തകൾ
 Top