03 July Sunday

ശിശുരോഗ വിദഗ്‌ധരുടെ സംസ്ഥാന സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Monday May 16, 2022

 മഞ്ചേരി
മഞ്ചേരി ഐഎപി ഹോമിൽ  നടന്ന ശിശുരോഗ വിദഗ്‌ധരുടെ സംസ്ഥാന സമ്മേളനം സമ്മർ പെഡിക്കോൺ കേരള 2022 ഡോ. സച്ചിദാനന്ദ കമ്മത്ത് ഉദ്ഘാടനംചെയ്തു. സംസ്ഥാന പ്രസിഡന്റ് ഡോ. എം വിജയകുമാർ അധ്യക്ഷനായി.  

 മുൻ ദേശീയ പ്രസിഡന്റ് ഡോ. ടി യു സുകുമാരൻ സുവനീർ പ്രകാശിപ്പിച്ചു.  ഒ ജോസ്, ടി പി ജയരാമൻ, അനന്തകേശവൻ, ജോണി സെബാസ്റ്റ്യൻ, ഐ റിയാസ്, ഗോപികൃഷ്ണൻ, അക്ബർ സാദിഖ്, ജുമാൻ എന്നിവർ സംസാരിച്ചു.  കെ കെ ജോഷി സ്വാഗതവും ഷിബു കിഴക്കാത്ര നന്ദിയും പറഞ്ഞു.  വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങളും "കോവിഡ് - കുട്ടികളിൽ' ചർച്ചയും നടത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുമായി ഇരുന്നൂറോളം ഡോക്ടർമാർ സമ്മേളനത്തിൽ പങ്കെടുത്തു. കോവിഡ് വാക്സിൻ കുത്തിവയ്‌പ് രോ​ഗ വ്യാപനം തടയാൻ സഹായിക്കുമെന്നും കുത്തിവയ്പ്പെടുത്ത കുട്ടികളിൽ മിസ്ക് എന്ന സങ്കീർണ രോ​ഗാവസ്ഥ  ഇല്ലാതാക്കുമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top