13 June Sunday

ലോക്‌ഡൗൺ നിർദേശങ്ങൾ ലംഘിച്ചതിനെതിരെ 12 കേസുകള്‍

വെബ് ഡെസ്‌ക്‌Updated: Sunday May 16, 2021

 കൽപ്പറ്റ

ലോക്‌ഡൗൺ നിർദേശങ്ങൾ ലംഘിച്ചതിനെതിരെ വെള്ളിയാഴ്‌ച ജില്ലയിൽ   12 കേസുകൾ രജിസ്റ്റർചെയ്തു. മാസ്‌ക്‌ ശരിക്ക്‌ ധരിക്കാത്തതിന്‌  79 പേർക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തതിന് 76 പേർക്കെതിരെയും പിഴചുമത്തി.  വ്യക്തമായ കാരണമില്ലാതെ
അനാവശ്യമായി റോഡിലിറങ്ങിയ വാഹനങ്ങൾക്കെതിരെയും നടപടിയെടുത്തു.  വെള്ളിയാഴ്‌ച കോവിഡ്‌ പോസിറ്റീവായത്‌ രണ്ട്‌ പൊലീസ്‌ ഉദ്യോഗസ്ഥർക്കാണ്‌. 
  ലോക്‌ഡൗണിന്റെ  പശ്ചാത്തലത്തിൽ അവശ്യ സർവീസ് നടത്തുന്ന കടകൾ രാത്രി 7.30 നും ഭക്ഷണം പാർസൽ കൊടുക്കുന്ന ഹോട്ടലുകൾ  9.30നും  അടയ്‌ക്കണം.  കണ്ടെയിൻമെന്റ്‌ സോണുകളിൽ അവശ്യ സർവീസ്‌ നടത്തുന്ന കടകൾ വൈകിട്ട് 5നും ഭക്ഷണം പാർസൽ കൊടുക്കുന്ന ഹോട്ടലുകൾ രാത്രി 7.30നും അടയ്‌ക്കണം.  
പൊലീസ്‌ നടപടി 
കർശനം
 കൽപ്പറ്റ
ജില്ലയിൽ കോവിഡ് രോഗ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കൂടുന്ന സാഹചര്യത്തിൽ കോവിഡ് പ്രതിരോധ  പ്രവർത്തനം ശക്തമാക്കിയതായി ജില്ലാ പൊലീസ് മേധാവി അർവിന്ദ് സുകുമാർ അറിയിച്ചു.  ഇതിന്റെ ഭാഗമായി വീടുകളിൽ ക്വാറന്റൈൻ  നിർദേശിക്കപ്പെട്ടവർ ക്വാറൻറൈൻ ലംഘിച്ച് പുറത്തിറങ്ങിയതിന് വെള്ളിയാഴ്‌ച ഏഴ്പേർക്കെതിരെ കേസ് രജിസ്റ്റർചെയ്തു. ജില്ലാ അഡീഷണൽ എസ്‌പിയുടെ നേത്യത്വത്തിലുള്ള പ്രത്യേകം സ്ക്വാഡുകൾ  ക്വാറന്റൈനിൽ കഴിയുന്നവരുടെ വീടുകളിൽ നേരിട്ട് പരിശോധന നടത്തുന്നുണ്ട്.  കൂടാതെ ജില്ലാ സൈബർസെൽ സദാസമയം ടവർ ലൊക്കേഷൻ നിരീക്ഷണം നടത്തുന്നുണ്ട്‌.  ക്വാറന്റൈൻ നിർദേശിക്കപ്പെട്ടവർ നിർദേശം ലംഘിച്ച് പുറത്തിറങ്ങുന്നത്  ശ്രദ്ധയിൽപ്പെട്ടാൽ   9497976011  എന്ന നമ്പറിൽ വിവരം അറിയിക്കണം. യാത്രാ പാസുകളുമായി ബന്ധപ്പെട്ട അത്യാവശ്യ സാഹചര്യങ്ങളിൽ 04936202521 നമ്പറിലും, കോവിഡ് ഹെൽപ്പ് ലൈൻ ആവശ്യങ്ങൾക്കായി 9497980833 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണെന്നും  ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top