15 May Saturday

കുടുംബത്തെ 
ചേർത്ത് പിടിച്ച് നേതാക്കൾ

ടി പി സുന്ദരേശൻUpdated: Friday Apr 16, 2021

ആർ രാജേഷ് എംഎൽഎ, സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം 
സി എസ് സുജാത എന്നിവർ അഭിമന്യുവിന്റെ അച്ഛൻ അമ്പിളി കുമാറിനെ ആശ്വസിപ്പിക്കുന്നു 

ചാരുംമൂട്
കൊല്ലപ്പെട്ട അഭിമന്യുവിന്റെ വീട്‌ സിപിഐ എം, ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതാക്കൾ സന്ദർശിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ, സംസ്ഥാന കമ്മിറ്റി അംഗം സി എസ് സുജാത, എ എം ആരിഫ് എംപി, ആർ രാജേഷ് എംഎൽഎ,  ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ കെ രാഘവൻ, പി പി ചിത്തരഞ്‌ജൻ, മനു സി പുളിക്കൻ, ചാരുംമൂട് ഏരിയ സെക്രട്ടറി ബി ബിനു, എൽഡിഎഫ് മാവേലിക്കര മണ്ഡലം സ്ഥാനാർഥി എം എസ് അരുൺകുമാർ, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി കെ എം സച്ചിൻദേവ്, പ്രസിഡന്റ്‌ വി വിനീഷ്, ജില്ലാ സെക്രട്ടറി എ അക്ഷയ്, പ്രസിഡന്റ്‌ ജെഫിൻ സെബാസ്‌റ്റ്യൻ, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ്‌ എസ് സതീഷ്, ജില്ലാ സെക്രട്ടറി ആർ രാഹുൽ, ജില്ലാ പ്രസിഡന്റ്‌  ജെയിംസ് ശാമുവേൽ, ബാലാവകാശ കമീഷൻ ചെയർമാൻ ഷിജു ഖാൻ തുടങ്ങിയവർ വീട്ടിലെത്തി.
അഭിമന്യുവിന്റെ വീട് സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് സന്ദർശിച്ചു. സംസ്ഥാന കൗൺസിൽ അംഗങ്ങളായ അഡ്വ കെ എസ് രവി, അഡ്വ. എ ഷാജഹാൻ, എഐവൈഎഫ് ജില്ലാ പ്രസിഡന്റ്‌ സി എ അരുൺകുമാർ എന്നിവർ ഒപ്പമുണ്ടായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top