15 May Saturday
2 ദിവസം; 839 പേർക്ക്‌ കോവിഡ്‌

കോവിഡ്‌ കുതിക്കുന്നു

സ്വന്തം ലേഖികUpdated: Friday Apr 16, 2021
കൊല്ലം
ജില്ലയിൽ കോവിഡ്‌ ബാധിതരുടെ എണ്ണം വർധിക്കുന്നത്‌ ആശങ്കയുണർത്തുന്നു. രണ്ടു‌ ദിവസത്തിനിടെ 839 പേർ കോവിഡ്‌ പോസിറ്റീവായി. ബുധനാഴ്‌ച 440 പേർക്കും വ്യാഴാഴ്‌ച 399 പേർക്കും കോവിഡ് സ്ഥിരീകരിച്ചു. സാമൂഹ്യഅകലം പാലിക്കൽ, മാസ്‌ക്‌ ധരിക്കൽ, കൈകഴുകൽ ഉൾപ്പെടെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനൊപ്പം വാക്‌സിൻ സ്വീകരിക്കാനും സ്വയം തയ്യാറാകണമെന്ന്‌ ആരോഗ്യവിഭാഗം അധികൃതർ പറഞ്ഞു. 
 വ്യാഴാഴ്‌ച 1 03പേർ രോഗമുക്തി നേടി.  വിദേശത്തുനിന്ന് എത്തിയ മൂന്നുപേർക്കും ഇതരസംസ്ഥാനത്തുനിന്ന് എത്തിയ 11 പേർക്കും സമ്പർക്കം വഴി 385 പേർക്കും രോഗം സ്ഥിരീകരിച്ചു.  കൊല്ലം കോർപറേഷനിൽ 67 പേർക്കാണ് രോഗബാധ. കിളികൊല്ലൂർ- ഒമ്പത്, കാവനാട്, വടക്കേവിള എന്നിവിടങ്ങളിൽ അഞ്ചുവീതവും രണ്ടാംകുറ്റി, വാളത്തുംഗൽ ഭാഗങ്ങളിൽ നാലുവീതവും കല്ലുംതാഴം, തങ്കശ്ശേരി പ്രദേശങ്ങളിൽ മൂന്നുവീതവുമാണ് കോർപറേഷൻ പരിധിയിൽ രോഗബാധിതരുള്ളത്.
മുനിസിപ്പാലിറ്റികളിൽ കരുനാഗപ്പള്ളി- 12, പരവൂർ -11, പുനലൂർ -എട്ട്, കൊട്ടാരക്കര -ഏഴ് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം. പഞ്ചായത്തുകളിൽ കല്ലുവാതുക്കൽ -20, ശാസ്താംകോട്ട- 18, നെടുവത്തൂർ- 17, പിറവന്തൂർ, വെട്ടിക്കവല എന്നിവിടങ്ങളിൽ 12 വീതവും ആദിച്ചനല്ലൂർ -11, കുലശേഖരപുരം, തൃക്കോവിൽവട്ടം, തൊടിയൂർ, നെടുമ്പന ഭാഗങ്ങളിൽ ഒമ്പതുവീതവും ഇട്ടിവ, കുന്നത്തൂർ, കുളക്കട, ചാത്തന്നൂർ പ്രദേശങ്ങളിൽ എട്ടുവീതവും ഓച്ചിറ, വിളക്കുടി എന്നിവിടങ്ങളിൽ ഏഴുവീതവും ക്ലാപ്പന, പവിത്രേശ്വരം, ശൂരനാട് നോർത്ത് ഭാഗങ്ങളിൽ ആറുവീതവും കിഴക്കേകല്ലട, പടിഞ്ഞാറേ കല്ലട, ചിറക്കര, പന്മന പ്രദേശങ്ങളിൽ അഞ്ചുവീതവും അഞ്ചൽ, ആലപ്പാട്, ഏരൂർ, മയ്യനാട്, വെളിയം എന്നിവിടങ്ങളിൽ നാലുവീതവും ഇടമുളയ്ക്കൽ, ഉമ്മന്നൂർ, കരവാളൂർ, തഴവ, പട്ടാഴി, പത്തനാപുരം, മൈനാഗപ്പള്ളി, വെളിനല്ലൂർ, ശൂരനാട് സൗത്ത് ഭാഗങ്ങളിൽ മൂന്നുവീതവുമാണ് രോഗബാധിതരുള്ളത്. 
മറ്റിടങ്ങളിൽ രണ്ടും അതിൽ താഴെയുമാണ് രോഗബാധിതർ.
 
 
കോവിഡ്‌ പ്രതിരോധം 
ശക്തിപ്പെടുത്തുക: സിപിഐ
കൊല്ലം 
കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണമെന്ന്‌ സിപിഐ ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ എംഎൽഎ പ്രസ്താവനയിൽ പറഞ്ഞു. സാമൂഹിക അകലവും സാനിറ്റൈസേഷനും ശക്തമാക്കണം‌ വാക്‌സിൻ ദൗർബല്യം  അടിയന്തരമായി പരിഹരിക്കണം.കോവിഡ്‌ വ്യാപനം തടയാനുള്ള ബോധവത്‌ക്കരണത്തിനും പ്രതിരോധ പ്രവർത്തനങ്ങൾക്കും പാർടി പ്രവർത്തകരും ബഹുജന സംഘടനകളും സജീവമായി പങ്കാളികളാകണമെന്ന്‌ സിപിഐ ജില്ലാ കൗൺസിൽ പ്രമേയത്തിലൂടെ അവശ്യപ്പെട്ടു. കെ സി ജോസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കെ പ്രകാശ്‌ ബാബു, മുല്ലക്കര രത്നാകരൻ, ജെ ചിന്തുറാണി, എൻ അനിരുദ്ധൻ, പി എസ്‌ സുപാൽ, അഡ്വ. ജി ലാലു എന്നിവർ പങ്കെടുത്തു.
 
 
പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണം: സിപിഐ എം
കൊല്ലം
കോവിഡ്‌ രണ്ടാം വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സിപിഐ എം ഘടകങ്ങളോടും പ്രവർത്തകരോടും പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ ജില്ലാ സെക്രട്ടറി എസ്‌ സുദേവൻ പ്രസ്താവനയിൽ അഭ്യർഥിച്ചു.
ജില്ലയിൽ പ്രതിദിന രോഗികളുടെ എണ്ണം 400 കടന്നു. സംസ്ഥാന സർക്കാരും ജില്ലാ ഭരണകേന്ദ്രത്തിന്റെയും  ആരോഗ്യവകുപ്പിന്റെയും മാർ​ഗനിർദേശം പാലിച്ച്‌ വ്യാപനം തടയണം. പാർടിയുടെയും ബഹുജന സംഘടനകളുടെയും പ്രവർത്തകർ പൂർണ ജാഗ്രത പുലർത്തണം. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട എല്ലാ പ്രവർത്തകരും അടിയന്തരമായി പരിശോധന നടത്തണം.
 പരിശോധന നടത്താൻ കഴിയാത്തവർ ഏഴു ദിവസം സ്വയം നിരീക്ഷണത്തിൽ കഴിയണം. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സഹായകമാകും വിധം ബൂത്തുതല കമ്മിറ്റികൾ നിലനിർത്തണമെന്ന് ജില്ലാ ഭരണകേന്ദ്രം അറിയിച്ചിട്ടുണ്ട്. തൊഴിലിടങ്ങളിൽ ആരംഭിച്ച കോവിഡ് വാക്സിനേഷൻ ക്യാമ്പുകൾ പ്രയോജനപ്പെടുത്തണം. 
തദ്ദേശ സ്ഥാപനങ്ങൾ മികവുറ്റ നിലയിൽ പ്രതിരോധ പ്രവർത്തനം നടപ്പാക്കണം. ഈ പ്രവർത്തനങ്ങളെ സഹായിക്കാൻ പാർടിയും ബഹുജന സംഘടനകളും സന്നദ്ധപ്രവർത്തകരും സജ്ജമാകണമെന്നും എസ്‌ സുദേവൻ അഭ്യർഥിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top