01 April Wednesday

കൊയിലാണ്ടി ഗവ. കോളേജിൽ പതിനഞ്ച് കോടിയുടെ വികസനം

വെബ് ഡെസ്‌ക്‌Updated: Sunday Feb 16, 2020

മുചുകുന്ന് ഗവ. കോളേജിൽ തുടക്കമിടുന്ന അക്കാദമി ബ്ലോക്കിന്റെയും മെൻസ് ഹോസ്റ്റലിന്റെയും മാതൃക

കൊയിലാണ്ടി
മുചുകുന്ന് എസ്എആര്‍ബിടിഎം ഗവ. കോളേജിൽ അക്കാദമിക് ബ്ലോക്കിന്റെയും മെന്‍സ് ഹോസ്റ്റലിന്റെയും ശിലാസ്ഥാപനം 22ന് പകല്‍ 2.30ന്  മന്ത്രി ഡോ. കെ ടി ജലീല്‍ നിവഹിക്കും. 
എട്ട് കോടി രൂപ ചെലവിലാണ് അക്കാദമിക് ബ്ലോക്ക്. രണ്ട് കോടിയാണ് ഹോസ്റ്റല്‍ നിര്‍മാണത്തിന്റെ ചെലവ്. 5.15 കോടി രൂപ ചെലവിട്ട് ലൈബ്രറി ബ്ലോക്കും  നിര്‍മിക്കുന്നുണ്ട്. ലൈബ്രറി ബ്ലോക്ക് അത്യാധുനിക സംവിധാനങ്ങളോടു കൂടിയുള്ളതായിരിക്കുമെന്ന് കെ ദാസന്‍ എംഎല്‍എ അറിയിച്ചു.
മികച്ച പ്രവർത്തനങ്ങളാണ് എല്‍ഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം കോളേജില്‍ നടത്തിയത്. കഴിഞ്ഞവർഷം തുടക്കമിട്ട ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. കെ ദാസന്‍ എംഎല്‍എയുടെ ഫണ്ടില്‍നിന്ന് ഒരു കോടി നാല്‍പത് ലക്ഷം രൂപ ചെലവിട്ടാണ് നിര്‍മാണം. പതിനായിരം പേര്‍ക്കിരുന്ന്‌ കളികാണാം. ഓപ്പണ്‍ സ്റ്റേജും ഒരുക്കിയിട്ടുണ്ട്.
 
പ്രധാന വാർത്തകൾ
 Top