05 April Sunday

പൊലീസ്‌ ഉദ്യോഗസ്ഥർക്ക്‌ വൃക്ക രോഗ പരിശോധന

വെബ് ഡെസ്‌ക്‌Updated: Sunday Feb 16, 2020
കാസർകോട്‌ 
ലയൺസ്‌ക്ലബ്ബ്‌ പൊലീസുദ്യോഗസ്ഥർക്കായി വൃക്ക രോഗ പരിശോധനാക്യാമ്പ്‌ സംഘടിപ്പിക്കുന്നു. പൊലീസ്‌ ഓഫീസേഴ്‌സ്‌ അസോസിയേഷനുമായി സഹകരിച്ച്‌ നടത്തുന്ന  ക്യാമ്പ്‌ 20ന്‌ പൊലീസ്‌ ഹെഡ്‌ ക്വാട്ടേഴ്‌സിൽ ഡിഐജി കെ സേതുരാമൻ ഉദ്‌ഘാടനം ചെയ്യും.  
രാവിലെ 6.30ന്‌ ക്യാമ്പ്‌ തുടങ്ങും.  കോയമ്പത്തുർ എം ജി ആർ മെഡിക്കൽ യൂണിവേഴ്‌സിറ്റി  ഡോക്ടർ ഷിംജി പി നായർ ജീവിത ശൈലി രോഗങ്ങളെ ക്കുറിച്ച്‌   ക്ലാസ്‌ എടുക്കും. ലയൺസ്‌ ക്ലബ്ബ്‌ ചെങ്കളപഞ്ചായത്തിൽ  ക്യാൻസർ ബ്രിഗേഡ്‌ രൂപീകരിച്ചു ബോധവൽകരണവും ബീരന്ത്‌ ബയലിൽ  ബുധനാഴ്‌ചകളിൽ  സൗജന്യ പ്രമേഹ ക്ലിനിക്കും നടത്തുന്നുണ്ടെന്ന്‌ ലയൺസ്‌ ക്ലബ്ബ്‌ പ്രസിഡന്റ്‌ വി വേണു ഗോപാൽ പറഞ്ഞു.  
രാജേഷ്‌ കെ നായർ, ഡോക്ടർമാരായ എം സത്യനാഥ്‌, കെ വി അജിലേഷ്‌, രാഗവേന്ദ്ര ഭട്ട്‌  എന്നിവർ പങ്കെടുത്തു.    ഫോൺ: 9446068159
പ്രധാന വാർത്തകൾ
 Top