04 June Thursday

ഒടുവിൽ ഭാഗ്യകടാക്ഷം മാധവന്‌ കാരുണ്യപ്ലസ്‌

വെബ് ഡെസ്‌ക്‌Updated: Sunday Feb 16, 2020

സമ്മാനാർഹമായ കാരുണ്യ പ്ലസ് ലോട്ടറി മാധവനും ഭാര്യ സ്മിതയും ബേഡഡുക്ക ഫാർമേഴ്‌സ് സഹകരണ ബാങ്ക് എംഡിഇ കുഞ്ഞിരാമനെ ഏല്പിക്കുന്നു

 ബേഡഡുക്ക

സ്ഥിരമായി ഭാഗ്യകുറിയെടുക്കുന്ന  ബേളന്തടുക്കം വലിയപാറയിലെ മാധവന് ഒടുവിൽ ഭാഗ്യ കടാക്ഷം. കേരളസർക്കാറിന്റെ കാരുണ്യ  പ്ലസ് ലോട്ടറി ഒന്നാം സമ്മാനമായ എഴുപത് ലക്ഷം രൂപയാണ് ലഭിച്ചത്. 
വലിയ പാറ കള്ള് ഷാപ്പിനടുത്ത് പെട്ടിക്കട നടത്തുകയാണ് മാധവൻ. ദിവസവും കടയിലെത്തുന്ന രാഗേഷിൽ നിന്നാണ് ടിക്കറ്റ് എടുത്തത്.  രാഗേഷ്‌ തന്നെയാണ്‌ ലോട്ടറിയടിച്ച വിവരവും അറിയിച്ചത്‌.   ഭാര്യ സ്മിതയും മാധവ്( ഗവ ഹയർസെക്കന്ററി സ്കൂൾ), ആസ്മിയ( ഹരിശ്രി വിദ്യാലയം കുണ്ടംകുഴി)എന്നിവരുമടങ്ങുന്നതാണ്‌  കുടുംബം. 
സമ്മാനം നേടിയ ടിക്കറ്റ് കുണ്ടംകുഴിയിലെ ബേഡഡുക്ക ഫാർമേർസ് സഹകരണ ബാങ്കിൽ ഏല്പിച്ചു.
പ്രധാന വാർത്തകൾ
 Top