വെള്ളറട
കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിൽ നടത്തിവരുന്ന ശാസ്ത്രവിദ്യാഭ്യാസ ഗവേഷണകേന്ദ്രത്തിന് സ്വന്തമായി മന്ദിരം നിർമിക്കാൻ ബജറ്റിൽ 1.5 കോടി വകയിരുത്തി. നിലവിൽ കുന്നത്തുകാൽ ഗവ. യുപിഎസിലെ ഒരു ഹാളിലാണ് കേന്ദ്രം പ്രവർത്തിച്ചുവരുന്നത്.ശാസ്ത്ര അധ്യാപകരായിരുന്ന രാമചന്ദ്രൻ, അരവിന്ദാക്ഷൻ, മുരുകേശൻ ആശാരി, വിൻസെൻറ്രാജ് തുടങ്ങിയവരുടെ നേതൃത്വത്തിൽ രണ്ടു ദശാബ്ദം മുമ്പാണ് ഇത് ആരംഭിക്കുന്നത്. ശാസ്ത്ര ലൈബ്രറി, റഫറൻസ്,ശാസ്ത്ര പരീക്ഷണ ഉപകരണങ്ങൾ, ലാബ്, വാന നിരീക്ഷ സംവിധാനങ്ങൾ തുടങ്ങിയവയാണ് ഇവിടെ ഒരുക്കിയത്.
സ്ഥലപരിമിതി പ്രയാസം സൃഷ്ടിച്ചിരുന്നു.
സി കെ ഹരീന്ദ്രൻ എംഎൽഎയുടെ ഇടപെടലിലാണ് ഗവേഷണകേന്ദ്രത്തിന് മികച്ച സൗകര്യങ്ങളോടെയുള്ള ബഹുനിലമന്ദിരം അനുവദിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..