20 February Wednesday
വസന്തോത്സവം

വർണപ്പൂക്കാലവുമായി സെക്രട്ടറിയറ്റ‌് ഉദ്യാനം

വെബ് ഡെസ്‌ക്‌Updated: Wednesday Jan 16, 2019
തിരുവനന്തപുരം 
കനകക്കുന്ന‌് വസന്തോത്സവത്തിൽ മനംകവർന്ന‌് സെക്രട്ടറിയറ്റ‌് ഉദ്യാനം. പൂത്തുലഞ്ഞു നിൽക്കുന്ന മാരിഗോൾഡും ഡാലിയയും സീനിയയുമാണ‌് ഇവിടെ താരങ്ങൾ. കനകക്കുന്നിലേക്കുള്ള പ്രവേശന കവാടത്തിൽനിന്നു തുടങ്ങി കൊട്ടാരത്തിനു ചുറ്റും പൂക്കളുടെ വർണവസന്തമൊരുക്കിയാണ‌് സെക്രട്ടറിയറ്റ‌് ഉദ്യാനം. മാരിഗോൾഡ്, ക്രൈസാന്തിമം, സെക്രട്ടേറിയറ്റിന്റെ തനതായ ബോഗൻവില്ല, ഇൻഡോർ സസ്യങ്ങളായ മരാന്ത, ട്രസീന, ആസ്റ്റർ, ഫെലോഷ്യ, എട്ടു നിറത്തിലുള്ള ഡാലിയ തുടങ്ങി പൂച്ചെടികളുടെ വലിയ നിരതന്നെയുണ്ട് സെക്രട്ടേറിയറ്റ് ഗാർഡന്റെ വർണവിരുന്നിൽ. 25 ഇനം ചെമ്പരത്തികൾ, 20 ഇനം യൂഫോർബിയ, കാക്റ്റസ് ഇനങ്ങൾ എന്നിവയും പ്രത്യേകതകൾ. വിവിധ നിറങ്ങളിലും രൂപത്തിലുമുള്ള ഓർക്കിഡ് ഗ്യാലറിയും ആന്തൂറിയവും റോസച്ചെടികളുമുണ്ട‌്. സെക്രട്ടറിയറ്റ് ഗാർഡൻ വിഭാഗത്തിലെ ഇരുപത്തിരണ്ടോളം ജീവനക്കാരാണ് ചെടികളുടെ പരിപാലനം. എൻ സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലാണ്  ഉദ്യാനമൊരുക്കിയത്.
 
 വസന്തോത്സവത്തിലെ നക്ഷത്രമരങ്ങളും ആകർഷണകേന്ദ്രമാണ‌്. ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളും ലഹരിമോചന മാർഗങ്ങളുമായി എക്‌സൈസിന്റെ സ‌്റ്റാളുമുണ്ട‌്. ലഹരിമൂലമുണ്ടാകുന്ന ആരോഗ്യ, - മാനസികപ്രശനങ്ങൾ, ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട നിയമവ്യവസ്ഥകൾ, സാമൂഹ്യപ്രശ്‌നങ്ങൾ എന്നിവ സംബന്ധിച്ച പോസ്റ്ററുകളും ചിത്രങ്ങളുമാണു സ്റ്റാളിലുള്ളത‌്.  അമ്പെയ്ത്തും ബാസ്‌കറ്റ് ബോൾ എറിഞ്ഞും സമ്മാനം നേടാനുള്ള അവസരവുമുണ്ട്. ‘ലഹരിക്കെതിരെ ഞാനും’ എന്ന സന്ദേശമെഴുതിയ ബോർഡിനു മുന്നിൽനിന്നു സെൽഫിയെടുത്തും സമ്മാനം നേടാം. സെൽഫികൾ എക്സൈസ് വകുപ്പിന്റെ ലഹരിവർജന മിഷനായ വിമുക്തിയുടെ 7558860888 എന്ന നമ്പരിലേക്ക്  വാട്സാ‌പ‌് ചെയ്താൽ തെരഞ്ഞെടുക്കപ്പെടുന്നവർക്ക‌്സമ്മാനം നൽകും.
 
 
കനകക്കുന്നിൽ നടക്കുന്ന വസന്തോത്സവത്തിൽ നിന്ന്‌
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top