27 January Monday
ജില്ലാ കേരളോത്സവം ഇന്ന്‌ സമാപിക്കും

കല- വർഗീയചിന്തയിൽനിന്ന് മോചനം നൽകും: എ കെ ബാലൻ

വെബ് ഡെസ്‌ക്‌Updated: Sunday Dec 15, 2019
 
മുണ്ടൂർ
 ജില്ലാ കേരളോത്സവത്തിന്‌ തിരിതെളിഞ്ഞു. കെഎവി ഓഡിറ്റോറിയത്തിൽ  പട്ടികജാതി ക്ഷേമ മന്ത്രി എ കെ ബാലൻ ഉദ്ഘാടനം ചെയ്തു. കല-ാകായിക മേഖലയിലെ ഇടപെടൽ ജാതി, മത, വർഗീയ ചിന്തയിൽനിന്ന് മോചനം നൽകുമെന്ന്‌ അദ്ദേഹം പറഞ്ഞു. മനസിനെ നിയന്ത്രിക്കുന്നതാണ്‌ കലയെന്നും സമൂഹത്തിന്‌ പ്രതിരോധ മരുന്നാണ്‌ അതെന്നും മന്ത്രി പറഞ്ഞു. 
ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ ശാന്തകുമാരി അധ്യക്ഷയായി. സംസ്ഥാന യുവജന ബോർഡ് ജില്ലാ യൂത്ത് കോ–--ഓഡിനേറ്റർ ടി എം ശശി റിപ്പോർട്ട്‌ അവതരിപ്പിച്ചു. നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി വി രാമകൃഷ്ണൻ, മുണ്ടൂർ പഞ്ചായത്ത് പ്രസിഡന്റ് എം കെ കുട്ടികൃഷ്ണൻ, കോങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് പി ലത, മങ്കര പഞ്ചായത്ത് പ്രസിഡന്റ് എസ് ജിൻസി, ജില്ലാ പഞ്ചായത്ത് ക്ഷേമസമിതി ചെയർപേഴ്സൺ ബിന്ദു സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ സി കിഷോർകുമാർ, ജില്ലാ പഞ്ചായത്തംഗം കെ രാധിക, പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് വികസന സമിതി ചെയർമാൻ വി ലക്ഷ്മണൻ, ആരോഗ്യ, വിദ്യാഭ്യാസ ചെയർപേഴ്സൺ കെ സുഭദ്ര എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം പി ബിന്ദു സ്വാഗതവും ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ സി സുബ്രഹ്‌മണ്യൻ നന്ദിയും പറഞ്ഞു.
കായികമത്സരം വെള്ളിയാഴ്‌ച ആരംഭിച്ചു. ഞായറാഴ്ച വൈകിട്ട് അഞ്ചിന് വിജയികൾക്ക് സമ്മാനദാനവും സമാപന സമ്മേളനവും കെ വി വിജയദാസ് എംഎൽഎ ഉദ്ഘാടനം ചെയ്യും. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ പ്രേംകുമാർ മഖ്യാതിഥിയാവും.
പ്രധാന വാർത്തകൾ
 Top