06 December Friday
ഇന്ന്‌ ഉച്ചകഴിഞ്ഞ്‌ നഗരത്തിൽ അവധി

വെട്ടുകാട് പള്ളി തിരുനാൾ ഇന്നുമുതൽ

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2019

വെട്ടുകാട് പള്ളി

വഞ്ചിയൂർ 
അതിവിപുലമായ ഒരുക്കങ്ങളുമായി വെട്ടുകാട് ക്രിസ്തുരാജ പള്ളി തിരുനാളിന്‌ ഇന്നു തുടക്കമാകും. വെള്ളിയാഴ്ച രാത്രി 7 ന്‌ ഫാ. ജോസഫ് ബാസ്റ്റിൻ പതാക ഉയർത്തും. അതിരൂപതാ സഹായ മെത്രാൻ ഡോ. ക്രിസ്തുദാസ് രാജപ്പന്റെ കാർമികത്വത്തിൽ  ദിവ്യബലി നടക്കും.  24 വരെയാണ്‌ തിരുനാൾ. എല്ലാദിവസവും ദിവ്യബലി ഉണ്ടായിരിക്കും. ഞായറാഴ്ച രാവിലെ ദിവ്യബലിക്കുശേഷം സ്നേഹവിരുന്ന്‌ നടക്കും. 
തീർഥാടകർക്കായി നഗരസഭയും സംസ്ഥാന സർക്കാരും പാരിഷ് കൗൺസിലുമായി ചേർന്ന് വിപുലമായ ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. കൊടിയേറ്റ് ദിവസമായ വെള്ളിയാഴ്‌ച തിരുവനന്തപുരത്തെ എല്ലാ സ്ഥാപനങ്ങൾക്കും ഉച്ചയ്ക്കുശേഷം സർക്കാർ അവധി നൽകി. 
കെഎസ്ആർടിസി ജില്ലയിലെ എല്ലാ ഡിപ്പോകളിൽ നിന്നും വെട്ടുകാടിലേക്ക്‌ പ്രത്യേക സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്. റെയിൽവേ കൊച്ചുവേളി, പേട്ട സ്റ്റേഷനുകളിൽ ദീർഘദൂര തീവണ്ടികൾ നിർത്തും. ചർച്ച് കോംപ്ലക്സിൽ സിറ്റി പൊലീസ്  കൺട്രോൾ റൂം തുറന്നു. 
നഗരസഭയുടെ ശുചീകരണ വിഭാഗം,  ഹെൽത്ത് സ്‌ക്വാഡ് എന്നിവയും പ്രത്യേക കൺട്രോൾ റൂം തുടങ്ങി. നഗരസഭയുടെയും ഇടവകയുടെയും നേതൃത്വത്തിൽ പള്ളിയും പരിസരവും പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കാനും ഗ്രീൻ പ്രോട്ടോകോൾ നടപ്പാക്കാനുമായി ഗ്രീൻ വളന്റിയേഴ്സിനെ സജ്ജമാക്കി. ആരോഗ്യവകുപ്പിന് കീഴിൽ വെട്ടുകാട് ഡിസ്പെൻസറി 24 മണിക്കൂറും പ്രവർത്തിക്കും. ആംബുലൻസ് സേവനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.
 

 

പ്രധാന വാർത്തകൾ
 Top