05 December Thursday

എംഎൽഎ ഓഫീസ്‌ തുറന്നു

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2019
തിരുവനന്തപുരം
വട്ടിയൂർക്കാവ്‌ എംഎൽഎ വി കെ പ്രശാന്തിന്റെ ഓഫീസ്‌ ഉദ്‌ഘാടനം ധനമന്ത്രി തോമസ് ഐസക്‌ നിർവഹിച്ചു. നഗരസഭ മേയർ കെ ശ്രീകുമാർ, ഡെപ്യൂട്ടി മേയർ രാഖി രവീന്ദ്രൻ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം കെ സി വിക്രമൻ, സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാന്മാരായ വഞ്ചിയൂർ പി ബാബു, പാളയം രാജൻ, വിദ്യാഭ്യാസ കലാ-കായിക കമ്മറ്റി ചെയർമാൻ സി സുദർശനൻ, പന്തളം ബാലൻ എന്നിവർ സംസാരിച്ചു. വി കെ പ്രശാന്ത്‌ എംഎൽഎ സ്വാഗതം പറഞ്ഞു.
വെള്ളയമ്പലം–- ശാസ്തമംഗലം റോഡിൽ നഗരസഭയുടെ ഹെൽത്ത് സർക്കിൾ ഓഫീസ് കെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തനം.
 
 
പ്രധാന വാർത്തകൾ
 Top