12 December Thursday
സ്‌ത്രീയെന്ന വ്യാജേന ചാറ്റിങ്‌

മതപണ്ഡിതനിൽനിന്ന്‌ പണം തട്ടിയെടുത്തയാൾ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2019

പൊലീസ്‌ അറസ്‌റ്റു ചെയ്‌ത കൃഷ്ണദേവ്

 
മേലാറ്റൂർ
വാട്സാപ്പിൽ സ്‌ത്രീയെന്ന വ്യാജേന ചാറ്റിങ്ങിലൂടെയും ശബ്ദ സന്ദേശങ്ങളിലൂടെയും സൗഹൃദം സ്ഥാപിച്ച് പണം കൈവശപ്പെടുത്തിയ യുവാവ്‌ അറസ്റ്റിൽ. കാളികാവ് തോട്ടപ്പശേരി കൃഷ്ണദേവ് (36) ആണ് മേലാറ്റൂർ പൊലീസിന്റെ പിടിയിലായത്. വേങ്ങൂർ സ്വദേശിയായ യുവ മതപണ്ഡിതനെയാണ് ഇയാൾ വലയിലാക്കിയത്.
കഴിഞ്ഞ ചൊവ്വാഴ്ച മതപണ്ഡിതന്റെ വീട്ടിലെത്തിയ പ്രതി ചാനലിൽനിന്നാണെന്നും ലഹരിവിരുദ്ധ സന്ദേശം കൊടുക്കാനാണെന്നും പറഞ്ഞ് സന്ദേശം ഷൂട്ട് ചെയ്തു. 
ഇതിനുശേഷം താനാണ് സ്ത്രീയുടെ പേരിൽ നിങ്ങളോട് ചാറ്റ്  ചെയ്തതെന്നും ചാറ്റിങ്ങുകൾ സോഷ്യൽ മീഡിയയിലും ചാനലിലും പ്രസിദ്ധീകരിക്കുമെന്നും അല്ലെങ്കിൽ രണ്ട് ലക്ഷം രൂപ തരണമെന്നും ആവശ്യപ്പെട്ടു. 
ഈ സമയം കൈവശമുണ്ടായിരുന്ന പതിനായിരം രൂപ പ്രതിക്ക് നൽകിയതായും മതപണ്ഡിതൻ നൽകിയ പരാതിയിൽ പറയുന്നു.
ബാക്കി തുകയിൽ 50,000 രൂപ വ്യാഴാഴ്ച പകൽ 11നുള്ളിൽ കിട്ടണമെന്ന് പ്രതി നിർബന്ധം പിടിക്കുകയും പണം സ്വീകരിക്കാനായി എത്തിയപ്പോൾ എസ്ഐ പി എം ഷമീറിന്റെ നേതൃത്വത്തിൽ തന്ത്രപരമായി പിടികൂടുകയുമായിരുന്നു.
എഎസ്ഐ അഷ്റഫ് അലി, എസ്‌സിപിഒ ഫക്രുദ്ദീൻ, സിപിഒമാരായ ഷൈജു, റഹീം, ഉണ്ണി, ഹോം ഗാർഡ് ജോൺ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കൃഷ്ണദേവിനെപെരിന്തൽമണ്ണ കോടതി റിമാൻഡ്‌ ചെയ്തു.
പ്രധാന വാർത്തകൾ
 Top