21 November Thursday

ജനസാഗരമായി എൽഡിഎഫ്‌ പൊതുയോഗം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 15, 2019

 

തിരുവനന്തപുരം
എൽഡിഎഫ്‌ സ്ഥാനാർഥി വി കെ പ്രശാന്തിന്റെ തെരഞ്ഞെടുപ്പ്‌ പ്രചാരണാർഥം സംഘടിപ്പിച്ച പൊതുയോഗങ്ങളിൽ വൻജനാവലി. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത മൂന്ന്‌ യോഗങ്ങളിലും ജനങ്ങൾ നിറഞ്ഞു കവിഞ്ഞു. വട്ടിയൂർക്കാവിൽ നടന്ന പൊതുയോഗത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം  കെ സി വിക്രമൻ അധ്യക്ഷനായി. വട്ടിയൂർക്കാവ് ശ്രീകുമാർ സ്വാഗതം പറഞ്ഞു. 
പേരൂർക്കടയിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം എൻ രതീന്ദ്രൻ അധ്യക്ഷനായി. വട്ടിയൂർക്കാവ് ശ്രീകുമാർ സ്വാഗതം പറഞ്ഞു. 
നന്തൻകോട്ടിൽ കോൺഗ്രസ്‌ എസ്‌ പ്രസിഡന്റ്‌ പാളയം രാജൻ അധ്യക്ഷനായി. ജഗതി മോഹൻ സ്വാഗതം പറഞ്ഞു. 
സ്ഥാനാർഥി വി കെ പ്രശാന്ത്, എൽഡിഎഫ്‌ കൺവീനർ എ വിജയരാഘവൻ, എൽഡിഎഫ്‌ നേതാക്കളായ ആനത്തലവട്ടം ആനന്ദൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കടകംപള്ളി സുരേന്ദ്രൻ, ആനാവൂർ നാഗപ്പൻ,  വി ശിവൻകുട്ടി, മാങ്കോട് രാധാകൃഷ്ണൻ, സി പി നാരായണൻ എംപി, കെ രാജൻ, ഡോ.നീലലോഹിതദാസൻ, അഡ്വ. പ്രകാശ് ബാബു, വി സുരേന്ദ്രൻപിള്ള, ഡോ. ഷാജി കടമല, സമീർ, ജി ആർ അനിൽ, കെ ആൻസലൻ എംഎൽഎ, എം ജി മീനാംബിക എന്നിവർ സംസാരിച്ചു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top