24 October Thursday

ബാലരാമപുരം കൃഷ്‌ണൻകുട്ടിയെ ആദരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Sep 15, 2019

ഗ്രന്ഥശാലാ ദിനാചരണചടങ്ങിൽ ബാലരാമപുരം കൃഷ്‌ണൻകുട്ടിക്ക്‌ കാരയ്‌ക്കാമണ്ഡപം വിജയകുമാർ ഉപഹാരം നൽകുന്നു

പള്ളിച്ചൽ
കേരള സ്‌റ്റേറ്റ്‌ താലൂക്ക്‌ ലൈബ്രറി കൗൺസിലും പള്ളിച്ചൽ പഞ്ചായത്ത്‌ നേതൃസമിതിയും സംയുക്തമായി ഗ്രന്ഥശാലാ ദിനാചരണവും സ്‌മൃതിസദസ്സും സംഘടിപ്പിച്ചു. കാരയ്‌ക്കാമണ്ഡപം വിജയകുമാർ ഉദ്‌ഘാടനംചെയ്‌തു. ദേശാഭിമാനിയിൽ പത്രപ്രവർത്തനത്തിന്റെ 50 വർഷം പിന്നിടുന്ന ബാലരാമപുരം കൃഷ്‌ണൻകുട്ടി, മുതിർന്ന ഗ്രന്ഥശാലാ സംഘം പ്രവർത്തകർ, സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകർ, ജനപ്രതിനിധികൾ എന്നിവരെ ആദരിച്ചു. 
 
പഞ്ചായത്ത്‌ അംഗം കെ രാകേഷ്‌ അധ്യക്ഷനായി. ബ്ലോക്ക്‌ അംഗങ്ങളായ എസ്‌ വീരേന്ദ്രകുമാർ, ഐഡ, പഞ്ചായത്ത്‌ അംഗം ബിന്ദു, ബാലരാമപുരം കൃഷ്‌ണൻകുട്ടി, എം മഹേഷ്‌കുമാർ, നടുക്കാട്‌ രാമചന്ദ്രൻ, എൻ ഡി രാമചന്ദ്രൻനായർ, ഐ ചിൽറസ്‌ എന്നിവർ സംസാരിച്ചു. ലൈബ്രറി കൗൺസിൽ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക്‌ തുടക്കംകുറിച്ച്‌ 75 ദീപനാളം പൊ തുസമ്മേളനത്തിൽ തെളിച്ചു.
പ്രധാന വാർത്തകൾ
 Top