03 October Monday

ഇനിയും ഉയരും കരുത്തോടെ

വെബ് ഡെസ്‌ക്‌Updated: Monday Aug 15, 2022

ജനാധിപത്യ മഹിളാ അസോസിയേഷൻ മഹിളാസംഗമത്തിൽ നിലമ്പൂർ ആയിഷയ്ക്ക് സ്‌പീക്കർ എം ബി രാജേഷ്‌‌ ഉപഹാരം നൽകുന്നു

തിരൂർ
ബ്രിട്ടീഷ്‌ ക്രൂരതയിൽ ജീവൻപൊലിഞ്ഞ രക്തസാക്ഷികളുടെ ഓർമകളുറങ്ങുന്ന ‘വാഗൺ ട്രാജഡി സ്‌മാരക’ മണ്ണിൽ നീതിയുടെയും തുല്യതയുടെയും ഇടങ്ങളിലേക്ക്‌ സ്‌ത്രീകൾക്ക്‌ ഉയർന്നുവരാൻ പ്രചോദനം നൽകി അവർ ഒത്തുചേർന്നു. ആടിയും പാടിയും സ്വാതന്ത്ര്യത്തിന്റെ മധുരം നുകർന്നും വിവേചനമില്ലാത്ത സമത്വദിനങ്ങൾ നേടിയെടുക്കാനുറച്ച്‌ പ്രായഭേദമെന്യേ ആയിരത്തിലധികം വനിതകൾ. 
സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷ ഭാഗമായി ‘പൊരുതാം നമുക്ക് വിവേചനങ്ങളില്ലാത്ത ഇന്ത്യക്കായി’  മുദ്രാവാക്യമുയർത്തി അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംഘടിപ്പിച്ച മഹിളാസംഗമം വേറിട്ടതായി.  വി പി മൻസിയയുടെ നൃത്തത്തോടെയാണ്‌ സംഗമത്തിന്‌ തുടക്കം കുറിച്ചത്‌.   സ്‌പീക്കർ എം ബി രാജേഷ്‌ ഉദ്‌ഘാടനംചെയ്‌തു. ഞായർ വൈകിട്ട് നാലുമുതൽ 12.30 വരെയായിരുന്നു സംഗമം.  
നിലമ്പൂർ ആയിഷ (സിനിമ–-നാടക അഭിനേതാവ്‌), ആർ രാജശ്രീ (കേരള സാഹിത്യ അക്കാദമി അവാർഡ്‌ ജേതാവ്‌), ഇ എം രാധ (വനിതാ കമീഷൻ അംഗം), പി വി സിന്ധു (എക്സ്‌സൈസ്‌ ഉദ്യോഗസ്ഥ), ഡോ. ഷംഷാദ്‌ ഹുസൈൻ (എഴുത്തുകാരി), ഗിരിജ പെരിന്തൽമണ്ണ (സോപാന സംഗീതം), ഗായത്രി മധുസൂദനൻ (നർത്തകി),  വിളയിൽ ഫസീല (മാപ്പിളപ്പാട്ട്‌ ഗായിക), അൻസാർ ബീഗം (ദേശീയ അവാർഡ്‌ നേടിയ പ്രധാനാധ്യാപിക), ഗിരിജ പാതേക്കര (എഴുത്തുകാരി), വി പി മൻസിയ (നർത്തകി), എൻ കോമളവല്ലി (മഹിളാ അസോ. പൊന്നാനി ഏരിയാ സെക്രട്ടറി) എന്നിവരെ ആദരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top