19 September Thursday

എൽഡിഎഫ്‌ സ്ഥാനാർഥി നാമനിർദേശ പത്രിക സമർപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Aug 15, 2019
മംഗലപുരം
പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിലെ കണിയാപുരം ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി ബി മഹേഷ്‌ നാമനിർദേശ പത്രിക സമർപ്പിച്ചു. ബ്ലോക്ക് ഡിവിഷൻ ഓഫീസർ ലെനിൻ മുമ്പാകെയാണ്‌ നാമനിർദേശപത്രിക നൽകിയത്‌.
സിപിഐ എം മംഗലപുരം ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരി, ജില്ലാ പഞ്ചായത്തംഗം എം ജലീൽ, തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി കെ ശ്രീകുമാർ, ലോക്കൽ സെക്രട്ടറി ജെ ഉണ്ണികൃഷ്ണൻ നായർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാനിഫാ ബീഗം, വൈസ് പ്രസിഡന്റ് എം യാസിർ, സിപിഐ ലോക്കൽ സെക്രട്ടറി കബീർ എന്നിവർ ഒപ്പമുണ്ടായി. ബ്ലോക്ക് അംഗമായിരുന്ന കോൺഗ്രസിലെ പറമ്പിപ്പാലം നിസാറിന്റെ  മരണത്തെ തുടർന്നാണ്‌  ഉപതെരഞ്ഞെടുപ്പ്. സെപ്‌തംബർ മൂന്നിനാണ്‌ വോട്ടെടുപ്പ്‌.
 
 
പ്രധാന വാർത്തകൾ
 Top