20 September Friday

കെഎസ്‌ഇബി ജീവനക്കാർക്കും തൊഴിലാളികൾക്കും അഭിനന്ദനം: സിഐടിയു

വെബ് ഡെസ്‌ക്‌Updated: Thursday Aug 15, 2019
കാസർകോട്‌
വെള്ളപ്പൊക്കവും മഴക്കെടുതിയും കാരണം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ താറുമാറായിക്കിടന്ന വൈദ്യുതി ബന്ധം പരാതിക്കിടയില്ലാത്തവിധം പരിഹരിക്കാൻ മുന്നിട്ടിറങ്ങിയ മുഴുവൻ കെഎസ്‌ഇബി ജീവനക്കാരെയും കരാർ തൊഴിലാളികളെയും സിഐടിയു ജില്ലാകമ്മിറ്റി അഭിനന്ദിച്ചു. ഒരു മനസോടെ അക്ഷീണം പ്രയത്നിച്ചതിന്റെ ഫലമായാണ്‌ ദ്രുതഗതിയിൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനായത്‌. കോടിക്കണക്കിന്‌ രൂപയുടെ നഷ്ടമാണ്‌ ഒരാഴ്‌ചക്കുള്ളിൽ കെഎസ്‌ഇബിക്ക്‌ ജില്ലയിൽ മാത്രമുണ്ടായത്‌. ദുരിതബാധിതർക്കൊപ്പം ചേർന്ന്‌  നാടിനെ വെളിച്ചത്തിലേക്ക്‌ കൈപിടിച്ചുയർത്തുന്നതിൽ നിർണായകമായ  ഇടപെടലാണ്‌ ഉണ്ടായത്‌.  അവധിദിനംപോലും ഒഴിവാക്കി രംഗത്തിറങ്ങിയ ജീവനക്കാരുടെ ഇടപെടൽ പ്രശംസനീയമാണെന്നും ജില്ലാകമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top