18 November Monday

രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതം

വെബ് ഡെസ്‌ക്‌Updated: Thursday Aug 15, 2019

കൽപ്പറ്റ

പ്രളയശേഷമുണ്ടായേക്കാവുന്ന രോഗങ്ങള്‍ തടയാന്‍ ഊര്‍ജ്ജിത പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ആരോഗ്യവകുപ്പ്. ജില്ലാ മെഡിക്കല്‍ ഓഫിസ് (ആരോഗ്യം), ആരോഗ്യകേരളം വയനാട് എന്നിവയുടെ നേതൃത്വത്തില്‍ ദുരന്തബാധിത പ്രദേശങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ദുരിതാശ്വാസ ക്യാമ്പുകളില്‍ അവശ്യമരുന്നുകളുമായി മെഡിക്കല്‍ സംഘങ്ങളുണ്ട്.ബുധനാഴ്‌ചവരെ 194 ദുരിതാശ്വാസ ക്യാമ്പുകളിലായി 162 മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തി. 21,383 പേര്‍ക്ക് എലിപ്പനിക്കെതിരായ ഡോക്‌സി സൈക്ലിന്‍ ഗുളികകള്‍ വിതരണം ചെയ്തു. ഏറ്റവും കൂടുതല്‍ പേര്‍ക്ക് ഡോക്‌സി സൈക്ലിന്‍ നല്‍കിയത് പൊഴുതന പിഎച്ച്സി പരിധിയിലെ കുറിച്യാര്‍മല എസ്‌റ്റേറ്റ് ഗോഡൗണ്‍ ക്യാമ്പിലാണ്- 1869പേർക്ക്‌ നൽകി.
പുത്തുമലയിലെ രക്ഷാദൗത്യങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് സ്ഥലത്ത് ക്യാമ്പ് ചെയ്തു ഡോക്‌സി സൈക്ലിന്‍ ഗുളികകള്‍ വിതരണം ചെയ്യുന്നുണ്ട്. ഇവിടെ 24 മണിക്കൂറും ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും സേവനമുണ്ട്‌. സഞ്ചരിക്കുന്ന ഡോക്‌സി സംഘവും സജീവമാണ്. ദുരിതാശ്വാസ ക്യാമ്പുകളില്‍ ഡോക്‌സി സൈക്ലിന്‍ വിതരണത്തിനായി ഡോക്‌സി കോര്‍ണറുകളും ഒ ആര്‍എസ് കോര്‍ണറുകളും സജ്ജീകരിച്ചു. കലക്ടറേറ്റിലും ഡോക്‌സി കോര്‍ണറുണ്ട്. ജില്ലയിലെ കിണറുകള്‍ മുഴുവന്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തുകയാണ്. വെള്ളപ്പൊക്കത്തിനു ശേഷം എടുക്കേണ്ട മുന്‍കരുതലുകൾ സംബന്ധിച്ച ലഘുലേഖയും വിതരണവും ചെയ്യുന്നുണ്ട്‌
 
പ്രധാന വാർത്തകൾ
 Top