31 July Saturday

കോവിഡ് പരിശോധന 
വ്യാപകമാക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Jun 15, 2021

കവടിയാറിൽ വാഹന പരിശോധന നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥർ

തിരുവനന്തപുരം 
ജില്ലയിൽ പഞ്ചായത്ത് തലത്തിൽ കോവിഡ് പരിശോധന വ്യാപകമാക്കുകയും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുകയും ചെയ്യാൻ നിർദേശം. മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനിൽ, ആന്റണി രാജു എന്നിവരുടെ നേതൃത്വത്തിൽ ജില്ലയിലെ തദ്ദേശ സ്ഥാപന അധ്യക്ഷരുമായി നടത്തിയ യോഗത്തിലാണ്‌ നിർദേശം. പ്രാദേശിക വ്യാപനം തടയാൻ വാർഡ് തലത്തിൽ വിവരശേഖരണം നടത്തി പ്രതിരോധം ശക്തമാക്കാനും തീരുമാനിച്ചു.
കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിൽ തദ്ദേശ സ്ഥാപനങ്ങൾ മാതൃകാപരമായ പ്രവർത്തനമാണ്‌ കാഴ്ചവയ്ക്കുന്നതെന്ന്‌ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. 
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക്‌ ചുമതലയുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പഞ്ചായത്ത് കമ്മിറ്റികൾ ചേർന്ന് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം. ഓരോ ആഴ്ചയും ജില്ലാതലത്തിൽ ഇതിന്റെ പുരോഗതി വിലയിരുത്തണം. 
മൂന്നാംതരംഗ സാധ്യത മുൻനിർത്തിയുള്ള പ്രതിരോധ മാർഗങ്ങളും തദ്ദേശസ്ഥാപനങ്ങൾ ആസൂത്രണം ചെയ്യണമെന്നും മന്ത്രി പറഞ്ഞു. 
ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളുടെ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. കലക്ടർ നവ്‌ജ്യോത് ഖോസ അധ്യക്ഷയായി. 
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, വിവിധ പഞ്ചായത്തുകളിലെ പ്രസിഡന്റുമാർ, മുനിസിപ്പൽ ചെയർമാൻമാർ, സബ് കലക്ടർ എം എസ് മാധവിക്കുട്ടി, ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. കെ എസ് ഷിനു, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ത്രേസ്യാമ്മ ആന്റണി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top