03 August Tuesday

ലക്ഷദ്വീപ്‌ ജനതയ്‌ക്ക്‌ 
ഐക്യദാർഢ്യവുമായി വിദ്യാർഥികൾ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 15, 2021

ലക്ഷദ്വീപിലെ ജനാധിപത്യ വിരുദ്ധ ഇടപെടലുകൾ കേന്ദ്ര സർക്കാർ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട്‌ എസ്എഫ്ഐ മലപ്പുറം ഹെഡ് പോസ്റ്റോഫീസിന് മുന്നില്‍ നടത്തിയ പ്രതിഷേധം

 മലപ്പുറം

ലക്ഷദ്വീപിലെ ജനാധിപത്യ വിരുദ്ധ ഇടപെടലുകൾ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട്‌ എസ്എഫ്ഐ പ്രതിഷേധിച്ചു. ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിലായിരുന്നു കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ച്‌ സമരം നടത്തിയത്‌. തിരൂർ മംഗലത്ത് നടന്ന പ്രതിഷേധം ജില്ലാ പ്രസിഡന്റ് ഇ അഫ്സൽ ഉദ്ഘാടനംചെയ്തു.  
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം സജാദ് ‌വണ്ടൂർ കരുവാരക്കുണ്ടിലും വി വൈ ഹരികൃഷ്ണപാൽ മലപ്പുറത്തും ജില്ലാ വൈസ് പ്രസിഡന്റുമാരായ കെ മുസമ്മിൽ മഞ്ചേരിയിലും കെ ഹരിമോൻ പെരിന്തൽമണ്ണയിലും പ്രതിഷേധം ഉദ്‌ഘാടനംചെയ്തു. ഏരിയാ സെക്രട്ടറിമാരായ പി ജാസിർ എടപ്പാളിലും എം സുജിൻ വളാഞ്ചേരിയിലും ഷബീബ് കൊണ്ടോട്ടിയിലും കെ പി ഷിബിൻ വിഷാൽ കോട്ടക്കലിലും കെ ബിനീഷ് അരീക്കോടും കിഫ്‌ലി എടക്കരയിലും ഏരിയാ പ്രസിഡന്റ് എൻ ആദിൽ താനൂരിലും ഉദ്ഘാടനംചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top