04 August Wednesday

രോഗമുക്തർ കൂടുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 15, 2021
മലപ്പുറം
ചികിത്സക്ക്‌ ശേഷം ജില്ലയിൽ കൂടുതൽ പേർ കോവിഡ്‌ മുക്തരാകുന്നു. തിങ്കളാഴ്ച 2286 പേർക്ക്‌ രോഗം മാറി. ഇതുവരെ 3,02,061 പേർ രോഗമുക്തി നേടി. 
പുതുതായി 581 പേർക്ക് രോഗം സ്ഥിരീകരിച്ചു. 549 പേർക്ക് നേരിട്ടുള്ള സമ്പർക്കത്തിലൂടെയും 29 പേർക്ക് ഉറവിടമറിയാതെയുമാണ് വൈറസ്ബാധ. വിദേശത്തുനിന്നെത്തിയ ഒരാൾക്കും ഇതര സംസ്ഥാനത്തുനിന്നെത്തിയ രണ്ട് പേർക്കും രോഗം സ്ഥിരീകരിച്ചു. 
12.19 ശതമാനമാണ്‌ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 41,794 പേർ ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നു. 13,122 പേർ ചികിത്സയിലുണ്ട്‌. 1001 പേർ ജില്ലയിൽ ഇതുവരെ മരണമടഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top