03 August Tuesday

കെഎസ്‌ആർടിസി പെരിന്തൽമണ്ണ 
ഡിപ്പോയിൽ 
പെട്രോൾ പമ്പ്‌ വരുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 15, 2021

 മലപ്പുറം

പൊതുജനങ്ങൾക്കും ഉപയോഗിക്കാൻ കഴിയുന്ന പെട്രോൾ പമ്പ്‌ പെരിന്തൽമണ്ണ കെഎസ്‌ആർടിസി ഡിപ്പോയിൽ വരുന്നു. നിലവിലുള്ള ഡീസൽ പമ്പിനൊപ്പമാണ്‌ പെട്രോൾ പമ്പ്‌ സ്ഥാപിക്കുക. പമ്പ്‌ സ്ഥാപിക്കാൻ അനുമതിയായി. പമ്പിലേക്ക്‌ മറ്റു വാഹനങ്ങൾ ഏതുവഴി പ്രവേശിക്കണം, വാഹന നിയന്ത്രണം അടക്കമുള്ള കാര്യങ്ങളിൽ ഉടൻ തീരുമാനം ഉണ്ടായേക്കും. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച നൂറുദിന പദ്ധതിയുടെ ഭാഗമായാണ്‌ തീരുമാനം. 
ഇന്ത്യൻ ഓയിൽ കോർപറേഷനുമായി സഹകരിച്ചാണ്‌ പദ്ധതി. 
പുതിയ എട്ട്‌ ഡിപ്പോകളിലും നിലവിൽ ഡീസൽ പമ്പുകൾ പ്രവർത്തിക്കുന്ന പെരിന്തൽമണ്ണ, കോഴിക്കോട്‌, കണ്ണൂർ, മൂവാറ്റുപുഴ, അങ്കമാലി ഡിപ്പോകളിലുമാണ്‌ ആദ്യം പെട്രോൾ പമ്പ്‌ സ്ഥാപിക്കുക. 
ഡീലർ കമീഷനും സ്ഥല വാടകയും ഉൾപ്പെടെയുള്ള വരുമാനത്തിലാണ്‌ കെഎസ്‌ആർടിസിയുടെ പ്രതീക്ഷ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top