22 June Tuesday
കാലവര്‍ഷാരംഭം

കനത്ത ജാഗ്രത വേണമെന്ന്‌ കലക്ടര്‍

വെബ് ഡെസ്‌ക്‌Updated: Saturday May 15, 2021

ആശ്രാമം ലക്ഷ്മണ നഗർ 13 (എ)യിൽ സുനിൽകുമാറിന്റെ ഹോണ്ട സിറ്റി കാർ മരം വീണ്‌ തകർന്നനിലയിൽ

കൊല്ലം
കാലവർഷാരംഭത്തിൽ വകുപ്പുകൾ കനത്ത ജാഗ്രത പുലർത്തണമെന്ന്‌ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കലക്ടർ ബി അബ്ദുൽ നാസർ. മുന്നൊരുക്കങ്ങളും ദുരന്തനിവാരണ പ്രവർത്തനങ്ങളും വിലയിരുത്താൻ ചേർന്ന ഗൂഗിൾ യോഗത്തിലാണ് കലക്ടറുടെ നിർദേശം.
കൺട്രോൾ റൂമുകൾ പൂർണസമയവും പ്രവർത്തിക്കുകയും നോഡൽ ഓഫീസർമാർ ക്രമീകരണം ഉറപ്പാക്കുകയും വേണം. ന്യൂനമർദം ചുഴലിക്കാറ്റായി  നാശനഷ്ടം ഉണ്ടാകാൻ ഇടയുള്ളതിനാൽ തീരദേശ–- -മലയോര മേഖലകളിൽ ജാഗ്രത പാലിക്കണം. മഴക്കാലപൂർവ ശുചീകരണം തകർക്കുന്ന തരത്തിൽ മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടിയെടുക്കും.  
അപകടകരമായ നിലയിലുള്ള വൃക്ഷശിഖരങ്ങൾ മുറിച്ചുമാറ്റാനും കെട്ടിടങ്ങളിൽ അറ്റകുറ്റപ്പണി നടത്താനും പൊതുമരാമത്തു വകുപ്പിന് നിർദേശമുണ്ട്. മത്സ്യബന്ധന മേഖലയിലെ സുരക്ഷിതത്വം ഉറപ്പുവരുത്തും. ഖനനത്തിന്‌ അനുമതിയില്ല. തീർഥാടന കേന്ദ്രങ്ങളിൽ സുരക്ഷ ശക്തമാക്കും.  അഗ്‌നിശമനസേന 24 മണിക്കൂറും അടിയന്തര സാഹചര്യം നേരിടാൻ സജ്ജമാണ്.  പട്ടികജാതി, പട്ടികവർഗ മേഖലകളിലും കോളനികളിലും  ആവശ്യമായ സജ്ജീകരണം വരുത്തും. തടസ്സരഹിത വൈദ്യുതി ലഭ്യമാക്കി  അറ്റകുറ്റപ്പണി കെഎസ്ഇബി സമയബന്ധിതമായി പൂർത്തീകരിക്കണം.  റിലീഫ് ക്യാമ്പുകളിൽ കോവിഡ് മാനദണ്ഡം പാലിക്കാൻ സംവിധാനമായി. തൊഴിലുറപ്പ് തൊഴിലാളികൾ അപകടകരമായ സ്ഥലങ്ങളിൽ ജോലി ചെയ്യരുത്‌. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് ഭക്ഷ്യധാന്യവിതരണം കാര്യക്ഷമമായി നടത്തും.  
യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയൽ, സബ് കലക്ടർ ശിഖാ സുരേന്ദ്രൻ, ഡെപ്യൂട്ടി കലക്ടർമാർ, തഹസിൽദാർമാർ, വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top