18 June Friday

കൈതച്ചക്ക വിളവെടുപ്പ്

വെബ് ഡെസ്‌ക്‌Updated: Saturday May 15, 2021

കൈതച്ചക്ക കൃഷിയുടെ വിളവെടുപ്പ് കെ സി വിക്രമൻ ഉദ്ഘാടനം ചെയ്യുന്നു

വിളപ്പിൽ
സുഭിക്ഷ കേരളത്തിന്റെ ഭാഗമായി അരുവിക്കര  പഞ്ചായത്തിൽ കർഷകസംഘം പ്രവർത്തകർ ഏറ്റെടുത്ത  കൃഷികളുടെ വിളവെടുപ്പ് തുടങ്ങി.
മൈലമൂട് വാർഡിലെ കർഷകസംഘം ഗ്രൂപ്പുകർഷകരുടെ നേതൃത്വത്തിൽ മുറിവാതുക്കലിൽ ഒരു ഏക്കറിൽ ആരംഭിച്ച കൈതച്ചക്ക കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം കർഷകസംഘം ജില്ലാ സെക്രട്ടറി കെ സി വിക്രമൻ നിർവഹിച്ചു. അരുവിക്കര ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന്റെയും കൃഷി വകുപ്പിന്റെയും സഹകരണത്തോടെയാണ് കൃഷി. നിയുക്ത എംഎൽഎ ജി സ്റ്റീഫൻ ആദ്യ വില്പന സിപിഐ എം അരുവിക്കര ലേക്കൽ സെക്രട്ടറി എ ആന്റണിക്ക്‌ നൽകി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ആർ രാജ്മോഹൻ അധ്യക്ഷനായി. കരകൗശല വികസന കോർപറേഷൻ ചെയർമാൻ കെ എസ് സുനിൽകുമാർ, സിപിഐ എം വിളപ്പിൽ  ഏരിയ സെക്രട്ടറി കെ സുകുമാരൻ, ഏരിയ കമ്മിറ്റി അംഗം വി ആർ പ്രവീൺ കുമാർ, കർഷകസംഘം മേഖലാ സെക്രട്ടറി വി ആർ ഹരിലാൽ, പ്രസിഡന്റ് എ എം ഇല്യാസ്  എന്നിവർ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top