21 June Monday

കോവിഡ് ബാധിച്ച് 
മരിച്ചയാളുടെ മൃതദേഹം 
സംസ്കരിച്ച്‌ ഡിവൈഎഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Saturday May 15, 2021

കോവിഡ് രോഗിയുടെ മൃതദേഹം സംസ്കരിക്കാൻ ഡിവൈഎഫ്ഐ പ്രവർത്തകർ കൊണ്ടുപോകുന്നു

 

വെഞ്ഞാറമൂട്
കോവിഡ് ബാധിച്ച് മരണപ്പെട്ട മാണിക്കൽ പഞ്ചായത്തിലെ കട്ടയ്ക്കൽ സ്വദേശിയുടെ മൃതദേഹം സംസ്കരിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ. ഡിവൈഎഫ്ഐ മാണിക്കൽ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നെടുമങ്ങാട് ശാന്തിതീരത്തിലാണ് മൃതദേഹം സംസ്കരിച്ചത്. മേഖലാ സെക്രട്ടറി ടി നന്ദു, പ്രസിഡന്റ്‌ അൽത്താജ്, പഞ്ചായത്തംഗം ലതിക, അഖിൽ, മിഥുൻ എന്നിവർ നേതൃത്വം നൽകി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top