21 June Monday

വീട്ടിൽ കുടുങ്ങിയ കോവിഡ്‌ ബാധിതർക്കും 
കാലികൾക്കും തുണയേകി ഡിവൈഎഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Saturday May 15, 2021

വെള്ളം കയറിയ ഇടയ്ക്കോട് കൊച്ചുപരുത്തിയിലെ വീട്ടിലെ കോവിഡ് രോഗികളായ വീട്ടുകാരെ സിഎഫ്എൽടിസിയിലേക്ക് മാറ്റിയ ശേഷം ഡിവൈഎഫ്ഐ പ്രവർത്തകർ വീട്ടിലുള്ള കന്നുകാലികളെ 
സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി തീറ്റ നൽകുന്നു

 

ആറ്റിങ്ങൽ

അർധരാത്രിയിൽ കോരിച്ചൊരിയുന്ന മഴയിൽ വെള്ളം കയറിയ വീട്ടിൽ കോവിഡ് ബാധിതർക്കും കന്നുകാലികൾക്കും താങ്ങായി ഡിവൈഎഫ്ഐ പ്രവർത്തകർ. മുദാക്കൽ പഞ്ചായത്തിലെ 19–-ാം വാർഡിലെ കൊച്ചുപരുത്തി പ്രദേശത്താണ് ബുധനാഴ്ച രാത്രി പെയ്ത കനത്തമഴയിൽ മൂന്ന്‌ കോവിഡ് രോഗികൾ വീട്ടിൽ  വെള്ളം കയറി പുറത്തിറങ്ങാനാകാതെ ദുരിതത്തിലായത്. 

വീട്ടുകാർ വിവരം  ഉടൻ ഡിവൈഎഫ്ഐ പ്രവർത്തകരെ അറിയിച്ചു. തുടർന്ന് ഡിവൈഎഫ്ഐ ഇടയ്ക്കോട് മേഖലാ പ്രസിഡന്റ് നന്ദുവിന്റെ നേതൃത്വത്തിൽ രവിശങ്കർ, സമീർ, നാസു, അഖിൽ, വാർഡംഗം ബിജു എന്നിവർ സ്ഥലത്തെത്തി വീട്ടിലെ കോവിഡ് രോഗികളെ  സമീപത്തെ സിഎഫ്എൽടിസിയിലേക്ക് മാറ്റുകയും  വീട്ടിലുണ്ടായിരുന്ന കന്നുകാലികളെ സുരക്ഷിതസ്ഥാനത്തേക്ക്‌ മാറ്റുകയും ചെയ്തു. 

 

 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top