22 June Tuesday

കോവിഡ്‌ ചികിത്സാ കേന്ദ്രങ്ങൾ ഇനി ‘മലയാളി’

വെബ് ഡെസ്‌ക്‌Updated: Saturday May 15, 2021
തിരുവനന്തപുരം
കോവിഡ്‌ രോഗികളെ പാർപ്പിക്കുന്ന കേന്ദ്രങ്ങൾക്ക്‌ നൽകിവരുന്ന ഇംഗ്ലീഷിലുള്ള പദപ്രയോഗങ്ങൾ ഒഴിവാക്കാൻ തീരുമാനം. ഡിസിസി, സിഎസ്‌എൽടിസി, സിഎഫ്‌എൽടിസി കേന്ദ്രങ്ങൾക്ക്‌ ഇനിമുതൽ ഇംഗ്ലീഷ്‌ പ്രയോഗത്തിന്‌ പകരം മലയാള പദങ്ങൾ ഉപയോഗിക്കുമെന്ന്‌ മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിലവിൽ സിഎഫ്‌എൽടിസിക്ക്‌ കോവിഡ്‌ പ്രഥമ ചികിത്സാ കേന്ദ്രമെന്ന പേരുണ്ട്‌. ഇതുകൂടാതെ ഡിസിസിക്ക്‌ കരുതൽ വാസ കേന്ദ്രമെന്നും പേര്‌ നൽകും. മറ്റു കേന്ദ്രങ്ങൾക്കും പദങ്ങൾ കണ്ടെത്തിയെന്നും ഇത്‌ പിന്നീട്‌ അറിയിക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കോവിഡ്‌ ചികിത്സാ കേന്ദ്രങ്ങൾ, 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top