18 June Tuesday

സമ്പത്ത് മാമന് വോട്ട് അഭ്യർഥനയുമായി ബാലസംഘം കൂട്ടുകാർ

വെബ് ഡെസ്‌ക്‌Updated: Monday Apr 15, 2019

വർക്കല 

ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ഡോ. എ സമ്പത്തിന്റെ തെരഞ്ഞെടുപ്പ് വിജയത്തിനായി വർക്കല ഏരിയയിലെ ബാലസംഘം കുട്ടികളുടെ പ്രവർത്തനം ശ്രദ്ധേയമാണ‌്. വിഷു - ഈസ്റ്റർ ആശംസാ കാർഡും നോട്ടീസുമായാണ് കുട്ടികൾ സമ്പത്തിനായി വോട്ടഭ്യർഥനയുമായി വീടുവീടാന്തരം കയറിയിറങ്ങുന്നത്. ഞങ്ങളുടെ ഭാവിക്ക‌്... നാടിന്റെ നന്മയ്ക്ക്... കുട്ടികൾക്കായി നവകേരളം... പൊതുവിദ്യാഭ്യാസം ഉണർവിലേക്ക‌്... എന്നിവയടങ്ങിയ നോട്ടീസുമായാണ് ബാലസംഘം കൂട്ടുകാർ വോട്ട് അഭ്യർഥന നടത്തുന്നത്. വർക്കല മേഖലയിലെ ഇടവ, ഇലകമൺ, പാളയംകുന്ന്, നാവായിക്കുളം, കുടവൂർ, പള്ളിക്കൽ, മടവൂർ, വെട്ടൂർ, വർക്കല സൗത്ത്, നോർത്ത് എന്നീ മേഖലകളിലെ ബാലസംഘം കുട്ടികളാണ‌് നേതൃത്വം നൽകുന്നത‌്.

 

പ്രധാന വാർത്തകൾ
 Top