18 August Sunday

വീടുകൾ ചർച്ചാവേദിയാക്കി നേതാക്കളുടെ സന്ദർശനം

വെബ് ഡെസ്‌ക്‌Updated: Monday Apr 15, 2019

 

സ്വന്തം ലേഖകന്‍
കൊല്ലം
വീടുകളും നാട്ടിടങ്ങളും രാഷ്ട്രീയ ചർച്ചാവേദികളാക്കി മാറ്റി തെരഞ്ഞെടുപ്പിനെ അർഥപൂർണമാക്കി എൽഡിഎഫ് നേതാക്കളുടെ ഭവന സന്ദർശനം. നാടിന്റെ വികസനം, തൊഴിൽ രംഗത്തെ ബുദ്ധിമുട്ടുകൾ തുടങ്ങി വീട്ടുകാര്യങ്ങൾവരെ നാട്ടുകാർ നേതാക്കളുമായി പങ്കുവച്ചു. 23ന് നടക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ കെ എൻ ബാലഗോപാൽ
ജയിക്കേണ്ടതിന്റെ രാഷ്ട്രീയ പ്രാധാന്യം നേതാക്കൾ വിവരിച്ചു. രാജ്യത്തിന്റെ മതനിരപേക്ഷത സംരക്ഷിക്കാൻ കഴിയാത്ത യുഡിഎഫ് സ്ഥാനാർഥിയുടെ ബിജെപി ബന്ധവും രാഷ്ട്രീയ നിലപാടില്ലാത്തതും ചർച്ചയായി. കഴിഞ്ഞ അഞ്ച‌ുവർഷവും പ്രസംഗവും വാഗ്‌ദാനങ്ങളുമല്ലാതെ മണ്ഡലത്തിൽ ഒന്നും നടന്നിട്ടില്ലെന്നും വീട്ടുകാർ നേതാക്കളോട് പറഞ്ഞു.
മന്ത്രിമാരും എംഎൽഎമാരുമൊക്കെ വീടുകളിൽ എത്തിയതോടെ സമീപത്തെ വീട്ടുകാരും കാര്യം കേൾക്കാൻ കൂട്ടമായി എത്തി. ധനമന്ത്രി തോമസ് ഐസക് പള്ളിത്തോട്ടം ഗലീലി കോളനിയിലെത്തി ഓരോ വീട്ടുകാരോടും രാഷ്ട്രീയ വിശേഷങ്ങൾ പങ്കുവച്ചു. തുറമുഖ വികസനത്തിന്റെ ഭാഗമായി തങ്ങളെ കുടിയൊഴുപ്പിക്കുമോ എന്നു ചോദിച്ചവരോട് അങ്ങനെയൊന്നും ഉണ്ടാകില്ലെന്നും ഇത്തരം പ്രചാരണങ്ങൾ തെരഞ്ഞെടുപ്പിൽ സാധാരണയുണ്ടാകുന്ന കുപ്രചാരണം മാത്രമാണെന്നും പറഞ്ഞ് തോമസ് ഐസക‌് കോളനിനിവാസികളെ ആശ്വസിപ്പിച്ചു. തീരദേശം മാലിന്യ മുക്തമാക്കണമെന്ന നിർദേശവും കോളനിനിവാസികൾ മന്ത്രിയുടെ മുന്നിൽ അവതരിപ്പിച്ചു. നിർദേശം സ്വീകരിച്ച മന്ത്രി വിഷയം ചർച്ചചെയ്യാൻ ജൂണിൽ തീരദേശത്ത് കൂട്ടായ്മയുണ്ടാക്കാമെന്ന് സമ്മദിച്ചു. ബെയ്സിൽലാൽ, ആർ പുഷ്പൻ, ഷാജി, ജോർജ‌്, അബു, വിമലാ സുപ്രിയാൻ എന്നിവർ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
മന്ത്രി മേഴ്സിക്കുട്ടിഅമ്മ ഇളമ്പള്ളൂർ മുണ്ടയ്ക്കലിൽ ഭവന സന്ദർശനം നടത്തി. പി കെ ഗുരുദാസൻ ആശ്രാമത്തും സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ മുണ്ടയ്ക്കലിലും ഭവന സന്ദർശനം നടത്തി. ബാലഗോപാലിന് വോട്ട് അഭ്യർഥിച്ച‌് അനിത്, ശ്രീഹർഷൻ, ഗിരിജാ സുന്ദർ, പ്രദീപ്കുമാർ എന്നിവർ ഒപ്പമുണ്ടായിരുന്നു. ജി എസ‌് ജയലാൽ എംഎൽഎ  കല്ലുവാതുക്കലിലും മുല്ലക്കര രത്നാകരൻ എംഎൽഎ കടയ്ക്കലും മേയർ വി രാജേന്ദ്രബാബു ഉളിയക്കോവിലും ഭവന സന്ദർശനം നടത്തി. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ രാജഗോപാൽ മങ്ങാട്ടും കെ വരദരാജൻ മുളങ്കാടകത്തും സൂസൻകോടി വടക്കുംതലയിലും  എസ് രാജേന്ദ്രൻ ചിതറയിലും ഭവനസന്ദർശനം നടത്തി. ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എൻ എസ് പ്രസന്നകുമാർ മേലെക്കുന്നത്തും എസ് ജയമോഹൻ നെടിയറയിലും ജോർജ‌് മാത്യു  ഇടമുളയ്ക്കലും ബി തുളസീധരക്കുറുപ്പ് വേളമാന്നൂരിലും വീടുകൾ സന്ദർശിച്ച് ബാലഗോപാലിന് വോട്ടഭ്യർഥിച്ചു. പി എസ് സുപാൽ അഞ്ചലിലും ജി ലാലു  മങ്ങാട്ടും വിജയകുമാർ ആശ്രാമത്തും വിജയ ഫ്രാൻസിസ് കിളിക്കൊല്ലൂരിലും ഭവന സന്ദർശനം നടത്തി.
പ്രധാന വാർത്തകൾ
 Top