25 April Thursday
സ്വകാര്യ ഹോട്ടലിൽ റെയ്ഡ‌്

കഞ്ചാവും ആയുധങ്ങളുമായി 3 പേർ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Monday Apr 15, 2019
 
കോവളം
കോവളത്ത് സ്വകാര്യ ഹോട്ടലിലെ റെയ്ഡിൽ കഞ്ചാവും ആയുധങ്ങളുമായി മൂന്നു പേരെ കോവളം പൊലീസ് അറസ്റ്റ് ചെയ്തു. വിഴിഞ്ഞം സ്വദേശി ഷിയാസ് (31), കോവളം ആഴാകുളം സ്വദേശികളായ ഹരികൃഷ്ണൻ (25) അമൽ (25) എന്നിവരാണ‌് അറസ്റ്റിലായത‌്. കോവളം എസ് ഐ വിദ്യാധിരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ‌് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് വടിവാൾ, ജാക്കി ലിവർ, കമ്പികൾ, കത്തി എന്നിവയും അരക്കിലോ കഞ്ചാവും പിടിച്ചെടുത്തു. നിരവധി ദിവസത്തെ നിരീക്ഷണങ്ങൾക്കൊടുവിലാണ് ഹോട്ടൽ റെയ്ഡ് നടത്തി പ്രതികളെ പിടികൂടിയതെന്ന് കോവളം പൊലീസ് പറഞ്ഞു.
 
പ്രധാന വാർത്തകൾ
 Top