21 April Sunday

മുഴപ്പിലങ്ങാട്ട‌് ആവേശക്കടൽ

വെബ് ഡെസ്‌ക്‌Updated: Monday Apr 15, 2019
മുഴപ്പിലങ്ങാട‌്
ആരവങ്ങളിൽ ആവേശക്കടൽ തീർത്ത‌് മുഴപ്പിലങ്ങാട്ട‌് ബീച്ച‌് പരേഡ‌്. എൽഡിഎഫ‌് സ്ഥാനാർഥി പി കെ ശ്രീമതി ടീച്ചറുടെ പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ബീച്ച‌് പരേഡാണ‌് ഡ്രൈവ‌് ഇൻ ബീച്ചിൽ ആവേശക്കടൽ തീർത്തത‌്. നൂറുകണക്കിന‌് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയിൽ ശ്രീമതി ടീച്ചറെ ആനയിച്ചു നടന്ന ബീച്ച‌് പരേഡിൽ വാദ്യമേളങ്ങൾ ഉത്സവപ്രതീതി തീർത്തു. 
ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ‌് ഇൻ ബീച്ചിന‌് സമാനതകളില്ലാത്ത സായാഹ്നമാണ‌് എൽഡിഎഫ‌് പ്രവർത്തകർ ഞായറാഴ‌്ച സമ്മാനിച്ചത‌്. 
ഇരുചക്രവാഹനങ്ങളിൽ ചുവപ്പും വെള്ളയും കൂറ്റൻ പതാകകൾ വീശി യുവാക്കൾ ആവേശം വിതറി. ശ്രീമതി ടീച്ചറുടെ ചിത്രം പതിച്ച ടീഷർട‌് ധരിച്ചാണ‌് യുവാക്കളും യുവതികളും കുട്ടികളും അണിനിരന്നത‌്. മുത്തുക്കുടയും കലശങ്ങളും വർണ ബലൂണുകൾ ഒക്കെയും പരേഡിന‌് പൊലിമ കൂട്ടി. സ്ഥാനാർഥിയുടെ ചിത്രങ്ങളുമായാണ‌് ആയിരങ്ങൾ പരിപാടിയിൽ പങ്കെടുത്തത‌്. നാസി ബാൻഡും ശിങ്കാരിമേളവും പരേഡിന‌് ഹരം പകർന്നു. പാട്ടുവണ്ടിയിൽ അണിനിരന്ന ഗായകസംഘം പരേഡിനെ സംഗീതത്തിൽ മുക്കി.  വിഷു ആഘോഷത്തിനായും മറ്റും ബീച്ചിലെത്തിയവർകൂടി അണിചേർന്നതോടെ ബീച്ച‌് പരേഡ‌് ആവേശക്കൊടുമുടിയേറി. 
ചിൽഡ്രൻസ് പാർക്കിൽനിന്ന‌് ആരംഭിച്ച പരേഡ് തെറിമ്മലിൽ സമാപിച്ചു. എൽഡിഎഫ‌് നേതാക്കളായ ഡോ. വി ശിവദാസൻ,  കെ കെ നാരായണൻ, പി ബാലൻ, വി പ്രഭാകരൻ, എം കെ മുരളി, ഒ വി ജാഫർ,  കെ വി പത്മനാഭൻ, കെ ശോഭ, പ്രദീപൻ പുതുക്കുടി എന്നിവർ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top