21 April Sunday

നല്ലദിനത്തിൽ നന്മനേർന്ന്‌

വെബ് ഡെസ്‌ക്‌Updated: Monday Apr 15, 2019
വെള്ളരിക്കുണ്ട്
ഓശാന ഞായറാഴ്ച എൽഡിഎഫ‌് സ്ഥാനാർഥി കെ പി സതീഷ്ചന്ദ്രൻ വോട്ടർമാരെ കാണാനെത്തിയത് മലയോര കുടിയേറ്റ മേഖലയിൽ. മൂന്നാംഘട്ട പൊതുപര്യടനം ശനിയാഴ്ച   പൂർത്തിയാക്കിയ  സ്ഥാനാർഥി വിവിധ മേഖലകളിലുള്ളവരെ കാണാനാണ‌് ഞായറാഴ്ച വിനിയോഗിച്ചത‌്. വിഷുത്തലേന്നാളായതിനാൽ വിഷുവിന്റെ അവസാന വട്ട ഒരുക്കത്തിലായിരുന്നു നാട്ടുകാർ. പറമ്പ ശ്രീപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെത്തി വോട്ടഭ്യർഥിച്ചശേഷം ചട്ടമല സെന്റ് മേരീസ്, കാവുന്തല സെന്റ് ജോസഫ്, തയ്യേനി ലൂർദ് മാതാ, ആയന്നൂർ സെന്റ് ജോർജ്, കമ്പല്ലൂർ അൽഫോൺസാ ദേവാലയങ്ങളിൽ എത്തി പിന്തുണതേടി. കടുമേനി കടയക്കര കോളനിയിൽ ഊഷ‌്മള സ്വീകരണമാണ്  ലഭിച്ചത്. ചെമ്മരംകയത്ത് എത്തിയപ്പോൾ അവിടത്തെ പരിപാടി കുടുംബയോഗമായി മാറി. വൈകിട്ട് കണ്ണിവയലിൽ ഡിഡിഎഫ് നേതൃത്വത്തിൽ നടന്ന കുടുംബയോഗത്തിലും സ്ഥാനാർഥി  പങ്കെടുത്തു. എം രാജഗോപാലൻ എംഎൽഎ, സാബു അബ്രഹാം, എ അപ്പുക്കുട്ടൻ, ജോസ് പതാലിൽ, പി കെ മോഹനൻ എന്നിവരും പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top