21 April Sunday

അവിനാശിന‌് 90 ൽ 90

വെബ് ഡെസ്‌ക്‌Updated: Monday Apr 15, 2019
നീലേശ്വരം
പുതുക്കൈ ഗവ. യുപി സ‌്കൂളിലെ ഏഴാം ക്ലാസ‌് വിദ്യാർഥി ചിറപ്പുറത്തെ കെ പി അവിനാശിന‌് യുഎസ്എസ് പരീക്ഷയിൽ 90 ൽ 90 മാർക്ക‌്. കഴി‍ഞ്ഞ വർഷം ന്യൂമാത‌്സ‌് പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാമനായിരുന്നു. ഈ വർഷം ഗുജറാത്തിൽ നടന്ന ദേശീയ സ‌്കൂൾ കായികമേളയിൽ സബ് ജൂനിയർ ചെസ്സിൽ കേരളത്തെ പ്രതിനിധീകരി‍ച്ച് സമ്മാനം നേടി. ദേശാഭിമാനി അക്ഷരമുറ്റം ക്വിസ‌് ജില്ലയിൽ ഒന്നാം സ്ഥാനം നേടി.
പ്രധാന വാർത്തകൾ
 Top