21 April Sunday

ഗുമസ‌്തന്റെ കുപ്പായമൂരി; ഇനി വക്കീൽ കോട്ടിൽ

വെബ് ഡെസ്‌ക്‌Updated: Monday Apr 15, 2019

 കാഞ്ഞങ്ങാട് 

18 വർഷം കേസ‌് ഫയലുകളുമായി വക്കീലിന്റെ സഹായിയാണ‌് സിനോരാജ‌് കോടതി കയറിയിറങ്ങിയത‌്. ഇനി വക്കീൽ കുപ്പായമിട്ട‌് കേസ‌് വാദിക്കും. 
കാഞ്ഞങ്ങട്ടെ  വക്കീൽ ഗുമസ്തൻ  കരിവെള്ളൂർ കൊഴുമ്മലിലെ ഡി കെ സിനോരാജാണ് ശനിയാഴ്ച വക്കീലായി എൻറോൾ ചെയ‌്തത‌്.  ഹൈക്കോടതി ജഡ്ജി അനുശിവരാമനിൽ നിന്നാണ‌് സന്നദ‌് ഏറ്റുവാങ്ങിയത്.   മാണിക്കോത്തെ പി വി ദാമോദരന്റെ മകനാണ‌്. 
പടന്നക്കാട് നെഹ്‌റു കോളജിൽ നിന്നു ബിരുദ പഠനം പൂർത്തിയാക്കി 2001 ൽ പിതൃസഹോദരൻ കൂടിയായ കാഞ്ഞങ്ങാട്ടെ പ്രമുഖ ക്രിമിനൽ അഭിഭാഷകൻ പി വി മുരുകനൊപ്പം ജോലി തുടങ്ങി. ഭോപ്പാലിലെ നാഷണൽ ലോ അക്കാദമിയിലെ എയിസെക്ട് സ്‌കൂൾ ഓഫ് ലോയിൽ നിന്നാണ് എൽഎൽബിയെടുത്തത്. 
16 ന് അഛന്റെ  പത്താം ഓർമദിനത്തിൽ സിനോരാജ് വക്കീൽ കോട്ടണിയും.
പ്രധാന വാർത്തകൾ
 Top