21 April Sunday

ബസ്സ് സ്റ്റാൻഡുകളിൽ എസ്എഫ്ഐയുടെ തെരഞ്ഞെടുപ്പ് പ്രചാരണം

വെബ് ഡെസ്‌ക്‌Updated: Monday Apr 15, 2019

 

കൽപ്പറ്റ
വയനാട് പാർലമെന്റ് മണ്ഡലം  എൽഡിഎഫ‌് സ്ഥാനാർത്ഥി പി പി സുനീറിനെ വിജയത്തിനായി എസ്എഫ്ഐ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ബസ് സ്റ്റാൻഡ‌് ക്യാമ്പയിൻ നടത്തി. വിദ്യാർഥികളുടെ നേതൃത്വത്തിൽ ബസ് യാത്രക്കാരെ കേന്ദ്രീകരിച്ച് ലഘുലേഖാ വിതരണവും ബസ്സുകളിലെ യാത്രക്കാരുമായി സംവദിച്ചുമായിരുന്നു ക്യാമ്പയിൻ.  ജില്ലയിലെ മുഴുവൻ പ്രധാനപ്പെട്ട ബസ് സ്റ്റാന്റുകളിലും കാമ്പ്യയിൻ സംഘടിപ്പിക്കപ്പെട്ടു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top