21 May Tuesday

ആലപ്പുഴയിൽ അസംബ്ലി മണ്ഡലം കൺവൻഷനുകൾ പൂർത്തിയായി

വെബ് ഡെസ്‌ക്‌Updated: Friday Mar 15, 2019

അമ്പലപ്പുഴ അസംബ്ലി മണ്ഡലം കൺവൻഷൻ മന്ത്രി ജി സുധാകരൻ ഉദ്ഘാടനംചെയ്യുന്നു

 

ആലപ്പുഴ
ആലപ്പുഴ ലോക്‌സഭ മണ്ഡലത്തിലെ ഏഴു അസംബ്ലി മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പു കൺവൻഷനുകൾ പൂർത്തിയാക്കി എൽഡിഎഫ‌് സ്ഥാനാർഥി എ എം ആരിഫിന്റെ പ്രചാരണം താഴേത്തട്ടിൽ സജീവമാക്കി. വ്യാഴാഴ‌്ച അമ്പലപ്പുഴ, ഹരിപ്പാട‌്, കായംകുളം, കരുനാഗപ്പള്ളി നിയോജകമണ്ഡലങ്ങളിൽ വൻ ബഹുജന പങ്കാളിത്തത്തോടെ കൺവൻഷനുകൾ ചേർന്ന‌് തെരഞ്ഞെടുപ്പു കമ്മിറ്റികൾക്ക‌് രൂപം നൽകി.
അമ്പലപ്പുഴ
സ‌്ത്രീകളടക്കം നൂറുകണക്കിന‌് പേർ പങ്കെടുത്ത എൽഡിഎഫ‌് അമ്പലപ്പുഴ അസംബ്ലി മണ്ഡലം കൺവൻഷൻ കളർകോട് അഞ‌്ജലി ഓഡിറ്റോറിയത്തിൽ മന്ത്രി ജി സുധാകരൻ ഉദ്ഘാടനംചെയ‌്തു. പി ജ്യോതിസ് അധ്യക്ഷനായി. എച്ച് സലാം സ്വാഗതം പറഞ്ഞു. സ്ഥാനാർഥി എ എം ആരിഫ്, കേന്ദ്ര തെരഞ്ഞെടുപ്പ‌് കമ്മിറ്റി സെക്രട്ടറി സി ബി ചന്ദ്രബാബു, ജി വേണുഗോപാൽ, മുജീബ് റഹ‌്മാൻ, ജോണി മുക്കം, പി പി ചിത്തരഞ‌്ജൻ, പി എസ് സജീവ്, ഡി ലക്ഷ‌്മണൻ, ഇ കെ ജയൻ, അജയ് സുധീന്ദ്രൻ, കെ എം ജുനൈദ്, ആർ ചന്ദ്രൻ, ചുങ്കം നിസാം എന്നിവർ സംസാരിച്ചു. എ ഓമനക്കുട്ടൻ നന്ദി പറഞ്ഞു.
ഹരിപ്പാട്  
സ‌്ത്രീകളടക്കം ആയിരക്കണക്കിന് പ്രവർത്തകർ പങ്കെടുത്ത എൽഡിഎഫ് ഹരിപ്പാട് അസംബ്ലി മണ്ഡലം കൺവൻഷൻ ഭവാനിമന്ദിർ ഓഡിറ്റോറിയത്തിൽ മന്ത്രി പി തിലോത്തമൻ ഉദ‌്ഘാടനം ചെയ‌്തു. അഡ്വ. എ ഷാജഹാൻ അധ്യക്ഷനായി. മന്ത്രി ജി സുധാകരൻ മുഖ്യപ്രഭാഷണം നടത്തി. സ്ഥാനാർഥി എ എം ആരിഫ്,  ടി കെ ദേവകുമാർ, കെ എസ് പ്രദീപ് കുമാർ, കണ്ടല്ലൂർ ശങ്കരനാരായണൻ, അഡ്വ. പള്ളിപ്പാട് രവീന്ദ്രൻ, ഡി സുഗേഷ്, ഡോ. സജൂ ഇടക്കാട്, അഡ്വ. ഉമ്മൻ ആലുംമൂട്ടിൽ, സുരേന്ദ്രൻ, സലിം എന്നിവർ സംസാരിച്ചു.
അഡ്വ. ജി ഹരിശങ്കർ, ചലച്ചിത്ര സംവിധായകൻ ചെറിയാൻ കൽപ്പകവാടി, ഹരിപ്പാട് എസ്എൻഡിപി യൂണിയൻ സെക്രട്ടറി അഡ്വ. ആർ രാജേഷ് ചന്ദ്രൻ എന്നിവർ പങ്കെടുത്തു. എം സത്യപാലൻ സ്വാഗതവും എം സുരേന്ദ്രൻ നന്ദിയും പറഞ്ഞു.
കായംകുളം
ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി കായംകുളം അസംബ്ലി മണ്ഡലം എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ. സ‌്ത്രീകളടക്കം നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. ജിഡിഎം ഓഡിറ്റോറിയം വളപ്പിൽ നടന്ന കൺവൻഷൻ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി ഉദ്ഘാടനം ചെയ‌്തു. എൻ സുകുമാരപിള്ള അധ്യക്ഷനായി. എം എ അലിയാർ സ്വാഗതം പറഞ്ഞു. സ്ഥാനാർഥി എ എം ആരിഫ്‌, ആർ നാസർ, ഷെയ്ക് പി ഹാരിസ്, യു പ്രതിഭ എംഎൽഎ, ചവറ സരസൻ, മുതുകുളം മഹാദേവൻ, സജീവ് പുല്ലുകുളങ്ങര, പി കെ ഹരിദാസ്, കെ വി സുരേന്ദ്രൻ, ഡോ. സജി ഇടയ‌്ക്കാട്, അഡ്വ. ഉമ്മൻ ആലുംമൂട്ടിൽ, എച്ച് നിസാമുദ്ദീൻ മൗലവി, എ മഹേന്ദ്രൻ, കെ എച്ച് ബാബുജാൻ, എ എ റഹീം, പി അരവിന്ദാക്ഷൻ, പി ഗാനകുമാർ, എൻ ശിവദാസൻ, കോശി അലക‌്സ‌് എന്നിവർ സംസാരിച്ചു. 
കരുനാഗപ്പള്ളി
ടൗൺ ക്ലബ്ബിൽ നടന്ന കരുനാഗപ്പള്ളി അസംബ്ലി മണ്ഡലം കൺവൻഷൻ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി ഉദ്ഘാടനംചെയ‌്തു.  പി ആർ വസന്തൻ അധ്യക്ഷനായി. ആർ സോമൻപിള്ള സ്വാഗതം പറഞ്ഞു. സിപിഐ എം കൊല്ലം ജില്ലാ സെക്രട്ടറി എസ് സുദേവൻ, ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ, ആർ രാമചന്ദ്രൻ എംഎൽഎ, സ്ഥാനാർഥി എ എം ആരിഫ്, പി കെ ബാലചന്ദ്രൻ, പി ബി സത്യദേവൻ, സി രാധാമണി, എം ശിവശങ്കരപ്പിള്ള, ജെ ജയക‌ൃഷ‌്ണപിള്ള, കമറുദ്ദീൻ മുസ്ലിലാർ, അബ‌്ദുൾ സലാം അൽ ഹന, കരിമ്പാലിൽ സദാനന്ദൻ, റെജി ഫോട്ടോ പാർക്ക്, രാജൻ ആതിര, പിംസോൾ അജയൻ, ഫിലിപ്പോസ്, അഡ്വ. ബി ഗോപൻ, പാലയ‌്ക്കൽ ക‌ൃഷ‌്ണൻകുട്ടി, ക്ലാപ്പന ദിലീപ‌്കുമാർ, വി പി അനിൽകുമാർ എന്നിവർ സംസാരിച്ചു

പുറത്തുനിന്നെത്തി എംപിയായവർ ആലപ്പുഴയുടെ വികസനം തകർത്തു: ജി സുധാകരൻ

പ്രത്യേക ലേഖകൻ
ആലപ്പുഴ
മറ്റ‌് ജില്ലകളിൽനിന്ന‌് ഇവിടെ വന്ന‌് എംപിയായ കോൺഗ്രസ‌് നേതാക്കൾ ആലപ്പുഴയ‌്ക്കുവേണ്ടി ഒന്നും ചെയ‌്തില്ലെന്ന‌് മന്ത്രി ജി സുധാകരൻ പറഞ്ഞു. എൽഡിഎഫ‌് അമ്പലപ്പുഴ മണ്ഡലം കൺവൻഷൻ ഉദ‌്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. 
ഇവിടെ ജയിച്ച കെ ബാലക‌ൃഷ‌്ണനും വക്കം പുരുഷോത്തമനും കെ സി വേണുഗോപാലും ആലപ്പുഴയ‌്ക്കുവേണ്ടി ഒന്നും ചെയ‌്തില്ല. അവർക്ക‌് കഴിവില്ലാഞ്ഞിട്ടല്ല. ആലപ്പുഴക്കാർക്ക‌് ഇതുമതിയെന്ന നിലപാടുകൊണ്ടാണ‌്. പക്ഷെ ജനങ്ങളെ അവർക്ക‌് കബളിപ്പിക്കാൻ കഴിയില്ല. 
 ആലപ്പുഴയുടെ വികസനം തകർത്ത‌ ഇവരെ ആലപ്പുഴയിലെ മാധ്യമങ്ങൾ സംരക്ഷിക്കുന്ന സമീപനമാണ‌് സ്വീകരിക്കുന്നത‌്. വികസനത്തിനുവേണ്ടി യത്നിക്കുന്നവർക്കെതിരെ എന്തെങ്കിലും വിവാദമുണ്ടാക്കും. വികസനം നടത്തുന്നതും കൈക്കൂലി വാങ്ങാതിരിക്കുന്നതും വലിയ അയോഗ്യതയായാണ‌് ഇവിടുത്തെ മാധ്യമങ്ങൾ കാണുന്നത‌്. മാധ്യമങ്ങൾ തെറ്റുതിരുത്തി ആലപ്പുഴയ‌്ക്കുവേണ്ടി വാദിക്കണം.
ആലപ്പുഴയിൽനിന്ന‌് പിൻവാങ്ങിയ കെ സി വേണുഗോപാലിനെ സുരക്ഷിത സീറ്റിൽ മത്സരിപ്പിക്കുമെന്നാണ‌് മുല്ലപ്പള്ളി രാമചന്ദ്രൻ പറയുന്നത‌്. ആലപ്പുഴ സുരക്ഷിത മണ്ഡലമല്ലെന്ന‌് അദ്ദേഹംതന്നെ സമ്മതിച്ചിരിക്കുന്നു. 
 ആലപ്പുഴയെ പുനർനിർമിക്കാനുള്ള പ്രവർത്തനങ്ങളാണ‌് പിണറായി സർക്കാരിന്റെ നേത‌ൃത്വത്തിൽ നടക്കുന്നത‌്. മൊബിലിറ്റി ഹബ്ബ‌്, ദേശീയപാത വികസനം, ബൈപ്പാസ‌്, സംസ്ഥാനപാതകളുടെ വികസനം, നഗര റോഡുകളുടെ പുനർനിർമാണം, അതിഥിമന്ദിരങ്ങളുടെ നവീകരണം, മെഡിക്കൽ കോളേജ‌് വികസനം തുടങ്ങിയവയുടെയെല്ലാം പ്രവൃത്തി ദ്രുതഗതിയിലാണെന്നും അദ്ദേഹം പറഞ്ഞു‌.

യാഥാർഥ്യബോധമില്ലാത്ത പാർടിയായി കോൺഗ്രസ‌് മാറി: എം എ ബേബി 

കായംകുളം
വർഗീയ ശക്തികൾക്കെതിരെയുള്ള പോരാട്ടത്തിൽ യാഥാർഥ്യബോധമില്ലാത്ത പാർടിയായി കോൺഗ്രസ‌് മാറിയെന്ന് സിപിഐ എം  പൊളിറ്റ‌്ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. എൽഡിഎഫ് കായംകുളം അസംബ്ലി മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
 ബിജെപിയുടെ രാഷ‌്ട്രീയ പരിപാടികൾ ഒപ്പിയെടുക്കുകയാണ് കോൺഗ്രസ് ചെയ്യുന്നത്. അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും ബിജെപി തീവ്രവർഗീയ നിലപാടെടുത്തപ്പോൾ മൃദുവർഗീയ നിലപാടാണ‌് കോൺഗ്രസ് സീകരിച്ചത്. ഇതേ നിലപാട് തന്നെയാണ് പാർലമെന്റ‌് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്വീകരിച്ചിരിക്കുന്നത്. ഏറ്റവും കൂടുതൽ പാർലമെന്റ‌് അംഗങ്ങളെ സംഭാവന ചെയ്യുന്ന യുപിയിൽ വർഗീയതയ‌്ക്കെതിരെ സോഷ്യലിസ‌്റ്റ‌് പാർടികൾ ഐക്യത്തോടെ നീങ്ങിയപ്പോൾ അതിനോടൊപ്പം കൂടാൻ  കോൺഗ്രസ് തയ്യാറായില്ല. ഇത് ബിജെപിയെ സഹായിക്കാൻ വേണ്ടിയാണ്. ബംഗാളിലും കോൺഗ്രസ് സ്വീകരിച്ചത് ഇതേ നിലപാടാണ്. ജനങ്ങളുടെ അഭിപ്രായംമാനിച്ച് ബിജെപിയെയും തൃണമൂൽ കോൺഗ്രസിനെയും പരാജയപ്പെടുത്താൻ ഇടതുപക്ഷം മുന്നോട്ടുവന്നപ്പോൾ അതിനെതിരായ നിലപാടായിരുന്നു കോൺഗ്രസ് എടുത്തത്. 
 എംഎൽഎമാർ അടക്കം എൺപതിലധികം വരുന്ന ജനപ്രതിനിധികളാണ് അടുത്തിടെ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. നിലവിലെ പാർലമെന്റിൽ നൂറോളം വരുന്ന ബിജെപി എംപിമാർ മുമ്പ‌് കോൺഗ്രസുകാരായിരുന്നു. ഏറ്റവുമൊടുവിൽ കോൺഗ്രസ‌് ദേശീയ വക്താവായ ടോം വടക്കനും ബിജെപിയിൽ ചേർന്നു. ഇതിൽനിന്ന് പാഠം പഠിക്കാൻ കോൺഗ്രസ് തയ്യാറാകുന്നില്ലെന്നും എം എ ബേബി പറഞ്ഞു.

കോൺഗ്രസ‌് നേതാവ‌ിന്റേത‌് ഒളിച്ചോട്ടം: -മന്ത്രി പി തിലോത്തമൻ

ഹരിപ്പാട്‌
എ എം ആരിഫാണ‌് ആലപ്പുഴയിലെ എൽഡിഎഫ‌് സ്ഥാനാർഥിയെന്ന‌് കേട്ടപ്പോൾ രാഹുൽഗാന്ധി കഴിഞ്ഞാൽ കോൺഗ്രസ‌് സംഘടനാ ചുമതലയിൽ രണ്ടാം സ്ഥാനമുള്ളയാൾ ഒളിച്ചോടുകയായിരുന്നെന്ന് മന്ത്രി പി തിലോത്തമൻ പറഞ്ഞു. ഹരിപ്പാട്‌ അസംബ്ലി മണ്ഡലം എൽഡിഎഫ് കൺവൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആലപ്പുഴ ലോക‌്സഭാ മണ്ഡലത്തിൽ കഴിഞ്ഞ രണ്ടുതവണ ജനങ്ങൾക്കുണ്ടായ വീഴ‌്ച ഇത്തവണയുണ്ടാകില്ല എന്നതിന്റെ തെളിവാണ് മണ്ഡലം കൺവൻഷനുകളിലെ വർധിച്ച ജനക്കൂട്ടം. കർഷകരടക്കമുള്ള സാധാരണ ജനവിഭാഗങ്ങളുടെ ശബ‌്ദം പാർലമെന്റിൽ ഉയരണമെങ്കിൽ ആരിഫിനെപ്പോലെയുള്ള ഇടതുപക്ഷത്തിന്റെ സ്ഥാനാർഥികൾ വിജയിക്കണം. കേന്ദ്ര-സർക്കാർ കർഷകരോട‌് എങ്ങനെ പെരുമാറുന്നുവെന്നത‌് ഓരോരുത്തരും വിലയിരുത്തണം. 90 കോടി രൂപയുടെ അധികബാധ്യത വഹിച്ചും കേരള സർക്കാർ 25.30 രൂപയ‌്ക്ക് നെല്ലുവാങ്ങി 25 രൂപയ‌്ക്ക് അരിയാക്കി നൽകുമ്പോൾ ഇക്കാര്യത്തിലെ കേന്ദ്ര സമീപനം എന്തെന്ന് നാം പരിശോധിക്കണം.

ബിഡിജെഎസ് നേതാവ് എൽഡിഎഫ‌് കൺവൻഷനിൽ

ഹരിപ്പാട്
ബിഡിജെഎസ് നേതാവ് എൽഡിഎഫ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷൻ വേദിയിൽ. കാർത്തികപ്പള്ളി എസ്എൻഡിപി യൂണിയൻ സെക്രട്ടറിയും ബിഡിജെഎസ് ജില്ലാ സെക്രട്ടറിയുമായിരുന്ന അഡ്വ. ആർ രാജേഷ്ചന്ദ്രനാണ് എൽഡിഎഫ് ആലപ്പുഴ ലോക‌്സഭ സ്ഥാനാർഥി അഡ്വ. എ എം ആരിഫിന്റെ ഹരിപ്പാട് നിയോജക മണ്ഡലം കൺവൻഷൻ വേദിയിലെത്തിത്.
പ്രധാന വാർത്തകൾ
 Top