19 March Tuesday

വിജയം തുടരാൻ ചിറ്റയം

വെബ് ഡെസ്‌ക്‌Updated: Friday Mar 15, 2019

 കൊട്ടാരക്കര

മാവേലിക്കര പാർലമെന്റ‌് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ചിറ്റയം ഗോപകുമാറിന്റെ രാഷ്ട്രീയ ചരിത്രത്തിൽ വിജയങ്ങൾ മാത്രം. ദീർഘനാൾ യുഡിഎഫ് ഭരിച്ചിരുന്ന കൊട്ടാരക്കര പഞ്ചായത്തിനെ എൽഡിഎഫിന്റെ കൈകളിൽ  എത്തിക്കുന്നതിൽ മറ്റ‌ു പ്രവർത്തകർക്കൊപ്പം ചിറ്റയവും മുഖ്യപങ്കുവഹിച്ചു. 
1995 മുതൽ 98 വരെ ചിറ്റയം പഞ്ചായത്ത് പ്രസിഡന്റുമായി. വികസനോന്മുഖ പ്രവർത്തനങ്ങൾക്ക് കൊട്ടാരക്കര പഞ്ചായത്തിൽ തുടക്കംകുറിച്ചതും ചിറ്റയമാണ്. രണ്ടരവർഷം പ്രസിഡന്റായിരുന്ന ശേഷം കൊട്ടാരക്കര രാഷ്ട്രീയ തട്ടകമാക്കി. പിന്നീട് കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാനായി. 
സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്ന ചിറ്റയത്തിന്റെ അടുത്ത തെരഞ്ഞെടുപ്പ് നിയമസഭയിലേക്കായിരുന്നു. അടൂർ നിയോജക മണ്ഡലം യുഡിഎഫിൽനിന്ന് പിടിച്ചെടുത്തതും മറ്റൊരു വിജയഗാഥയായി. ഇക്കുറി മാവേലിക്കര മണ്ഡലത്തെ ചുവപ്പണിയിക്കുന്നതോടെ ചിറ്റയം ഗോപകുമാർ ചരിത്ര വിജയങ്ങളിൽ തുടർക്കഥ സൃഷ്ടിക്കും. 
കൊട്ടാരക്കര രാഷ്ട്രീയക്കളരിയായി സ്വീകരിച്ച ഗോപകുമാറിന്റെ വിജയം പാർലമെന്റ‌് തെരഞ്ഞെടുപ്പിലും ഉറപ്പാണെന്ന സന്ദേശമാണ‌് ആദ്യഘട്ട പ്രവർത്തനങ്ങൾ നൽകുന്ന സൂചന. റോഡ് ഷോകളിലും നേരിൽ കാണുമ്പോഴും വോട്ടർമാർ നൽകുന്ന പിന്തുണയും സ‌്നേഹവും ഇതാണ‌് വിളിച്ചറിയിക്കുന്നത‌്. വിനയംകൊണ്ടും പെരുമാറ്റംകൊണ്ടും ജനഹൃദയം കീഴടക്കുകയാണ‌് ചിറ്റയം.
പ്രധാന വാർത്തകൾ
 Top