29 February Saturday

ശുചീകരിച്ചത്‌ 22 കിലോമീറ്റർ

വെബ് ഡെസ്‌ക്‌Updated: Saturday Feb 15, 2020

പത്താംകല്ലിൽ നടന്ന ശുചീകരണം

 

നെടുമങ്ങാട് 
പ്രണയദിനത്തില്‍ കൈമെയ് മറന്ന് പ്രകൃതിക്കായ് കൈകോര്‍ത്തത് പതിനായിരങ്ങള്‍. ഒത്തൊരുമയുടെ ഓളത്തില്‍ ഒഴിഞ്ഞുപോയത് കിള്ളിയാറിലെ അതുവരെയുള്ള അശുദ്ധിയും ഒഴുക്കുതടസ്സങ്ങളും. ഈ നീരുറവയില്‍നിന്ന്‌ ഇനിയുയരുക സംശുദ്ധമായ കളകളാരവം. കരകവിയാത്ത കിള്ളിയാര്‍ എന്ന സന്ദേശമുയര്‍ത്തി കിള്ളിയാര്‍ മിഷന്‍ വാലന്റൈൻസ്‌ ദിനത്തിൽ നടത്തിയ രണ്ടാംഘട്ട ശുചീകരണയജ്ഞത്തില്‍  നാടാകെ  ഒഴുകിയെത്തി.
 
കിള്ളിയാറിന്റെ ഉത്ഭവസ്ഥാനമായ കരിഞ്ചാത്തിമൂലമുതല്‍ വഴയിലവരെയുള്ള 22 കിലോമീറ്ററുകളിലും അനുബന്ധമായ കൈവഴികളിലും അടിഞ്ഞുകൂടിയിരുന്ന അഴുക്കുകളും  നീരൊഴുക്കുതടസ്സങ്ങളും  കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ അമ്പേ ഒഴിഞ്ഞുപോയി. രാവിലെ എട്ടിനാണ് ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായത്. കിള്ളിയാറിന്റെ  ഉത്ഭവസ്ഥാനമായ പനവൂർ  പഞ്ചായത്തിലെ കരിഞ്ചാത്തിമൂലയിൽ  മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ശുചീകരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ് വി കിഷോര്‍ അധ്യക്ഷനായി. കല സ്വാഗതം പറഞ്ഞു. മന്ത്രി കെ കൃഷ്ണന്‍കുട്ടി, ഐ ബി സതിഷ്‌ എംഎല്‍എ, ഡി കെ മുരളി എംഎല്‍എ എന്നിവര്‍ സംസാരിച്ചു.
 
വെള്ളാഞ്ചിറ വിജയന്‍, തുളസികുമാര്‍, എം എസ് പ്രദീപ് എന്നിവര്‍ ശുചീകരണത്തിന്‌ നേതൃത്വംനല്‍കി. പനവൂരിൽ ഐ ബി സതീഷ് എംഎൽഎ ശുചീകരണം ഉദ്ഘാടനംചെയ്തു. തീര്‍ഥങ്കരയിൽ കോലിയക്കോട് എൻ കൃഷ്ണൻ നായരും മൂഴിയിൽ മന്ത്രി വി എസ് സുനിൽകുമാറും ഡി കെ മുരളി എംഎല്‍ എയും ഉദ്ഘാടനങ്ങള്‍ നിർവഹിച്ചു. കെ ആര്‍ ശ്രീജ അധ്യക്ഷയായി. എല്‍ ശ്രീകല സ്വാഗതം പറഞ്ഞു.ആനാട് പുത്തൻപാലത്ത് മുൻ സ്പീക്കർ  എം വിജയകുമാര്‍ ഉദ്ഘാടനംചെയ്തു. ആനാട് ഷജീര്‍ അധ്യക്ഷനായി. ടി പത്മകുമാര്‍ സ്വാഗതം പറഞ്ഞു. കൊല്ലങ്കാവിൽ ഗ്രാമവികസന കമീഷണർ പത്മകുമാര്‍ ഉദ്ഘാടനം ചെയ്തു. പഴകുറ്റി കല്ലമ്പാറയില്‍ നടന്ന യോഗം ധനമന്ത്രി ടി എം തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബി ബിജു അധ്യക്ഷനായി. പി ഹരികേശന്‍നായര്‍ സ്വാഗതം പറഞ്ഞു. നഗരസഭാ ചെയര്‍മാന്‍ ചെറ്റച്ചല്‍ സഹദേവന്‍ , സിപിഐ എം ഏരിയ സെക്രട്ടറി അഡ്വ. ആര്‍ ജയദേവന്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്‌ അഡ്വ. അരുണ്‍കുമാര്‍, സിപിഐ മണ്ഡലം സെക്രട്ടറി പാട്ടത്തില്‍ ഷെരീഫ്, എം സി കെ നായര്‍, സോമശേഖരന്‍ നായര്‍ തുടങ്ങിയവർ സംസാരിച്ചു. 
 
പഴകുറ്റിയിൽ  കലക്ടർ  കെ ഗോപാലകൃഷ്ണനും വാളിക്കോട്, വിഐപി , പത്താംകല്ല് എന്നിവിടങ്ങളിൽ പാലോട്  രവി, മാങ്കോട് രാധാകൃഷ്ണൻ, വി ശിവൻകുട്ടി എന്നിവരും അഴിക്കോട്, മരുതിനകം എന്നിവിടങ്ങളില്‍ മന്ത്രി കെ രാജു, ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്  വി കെ മധു, കെ എസ് ശബരീനാഥൻ എംഎൽഎ, കെ എസ് സുനിൽകുമാർ എന്നിവരും വഴയില, മുദിശാസ്താംകോട്, മാടവന, പഴയാറ്റിന്‍കര, കലാഗ്രാമം, കൂട്ടപ്പാറ, എട്ടാംകല്ല് എന്നിവിടങ്ങളില്‍ സി ദിവാകരൻ എംഎൽഎ, വി കെ പ്രശാന്ത് എംഎൽഎ, ഡോ. കെ എന്‍ ഹരിലാല്‍, സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, നെടുമങ്ങാട് ബ്ലോക്ക്‌ പ്രസിഡന്റ് ബി ബിജു, ഡിജിപി ലോക്‌നാഥ് ബെഹ്റ , ഡോ. ടി എന്‍ സീമ, അഡ്വ. കരകുളം കൃഷ്ണപിള്ള, നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവന്‍, വൈസ് ചെയര്‍പേഴ്സണ്‍ ലേഖ വിക്രമന്‍, എന്നിവരും ഉദ്ഘാടനം നിർവഹിച്ചു. കിള്ളിയാർ മിഷൻ സംഘടിപ്പിച്ച രണ്ടാംഘട്ട  ശുചീകരണയജ്ഞം വിജയിപ്പിച്ച  എല്ലാവർക്കും കിള്ളിയാർ മിഷൻ ഭാരവാഹികള്‍ നന്ദി അറിയിച്ചു.
പ്രധാന വാർത്തകൾ
 Top