29 February Saturday

മത്സ്യത്തൊഴിലാളി ഫെഡറേഷൻ സമ്മേളനം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Feb 15, 2020

മത്സ്യത്തൊഴിലാളി ഫെഡറേഷൻ ജില്ലാ സമ്മേളനം മന്ത്രി ജി സുധാകരൻ ഉദ്‌ഘാടനംചെയ്യുന്നു

ത‌ൃക്കുന്നപ്പുഴ
ഉജ്വല പ്രകടനത്തോടെ മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു) ജില്ലാ സമ്മേളനം ത‌ൃക്കുന്നപ്പുഴയിൽ തുടങ്ങി. ചേലയ്‌ക്കാട്‌, പ്രണവം നഗർ എന്നിവിടങ്ങളിൽനിന്ന്‌ ആരംഭിച്ച പ്രകടനത്തിൽ സ്‌ത്രീകൾ ഉൾപ്പെടെ നൂറു കണക്കിനുപേർ പങ്കെടുത്തു. പിഎസ്‌ ഗ്രൗണ്ടിൽ (കെ കെ ചെല്ലപ്പൻ നഗർ) പ്രകടനങ്ങൾ സംഗമിച്ചു.
പൊതുസമ്മേളനം മന്ത്രി ജി സുധാകരൻ ഉദ്‌ഘാടനംചെയ്‌തു. സ്വാഗതസംഘം ചെയർമാൻ ടി കെ ദേവകുമാർ അധ്യക്ഷനായി. പി ഗാനകുമാർ, എം സത്യപാലൻ, എൻ സജീവൻ, എച്ച്‌ സലാം, വി കെ സഹദേവൻ, എൻ സോമൻ, പി ഐ ഹാരിസ്‌, സു ഷാംജി, എം തങ്കച്ചൻ, കെ മോഹനൻ, കെ ടി മാത്യു, അബിൻഷാ, വിനോദ്‌കുമാർ, നിർമല ശെൽവരാജ്‌ എന്നിവർ സംസാരിച്ചു. സി രത്നകുമാർ സ്വാഗതവും എസ്‌ സുധീഷ്‌ നന്ദിയും പറഞ്ഞു.
പ്രതിനിധി സമ്മേളനം ശനിയാഴ്‌ച കുമ്പളത്ത്‌ ഓഡിറ്റോറിയത്തിൽ (അജിത നഗർ) നടക്കും. മത്സ്യത്തൊഴിലാളി ഫെഡറേഷൻ പ്രസിഡന്റ്‌ കൂട്ടായി ബഷീർ ഉദ്‌ഘാടനംചെയ്യും. സി ഷാംജി പ്രവർത്തന റിപ്പോർട്ടും പി പി ചിത്തരഞ്‌ജൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിക്കും.
 

മത്സ്യത്തൊഴിലാളി പെൻഷൻ 1500 ആക്കും: മന്ത്രി

തൃക്കുന്നപ്പുഴ
എൽഡിഎഫ്‌ സർക്കാരിന്റെ കാലാവധി അവസാനിക്കുന്നതിനു മുമ്പ്‌ മത്സ്യത്തൊഴിലാളി പെൻഷൻ 1500 രൂപയാക്കുമെന്ന്‌ മന്ത്രി ജി സുധാകരൻ. തൃക്കുന്നപ്പുഴയിൽ മത്സ്യത്തൊഴിലാളി ഫെഡറേഷൻ ജില്ലാ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
 ജനകീയ സർക്കാരിന്റെ നുണ പ്രചാരണത്തിലൂടെ അപമാനിക്കാനാണ്‌ കേരളത്തിലെ കോൺഗ്രസുകാർ ശ്രമിക്കുന്നത്‌. കാലത്തിന്റെ ചുമരെഴുത്ത്‌ അവർ വായിക്കണം. ചുരുങ്ങിയപക്ഷം രാജ്യതലസ്ഥാനത്തെ തെരഞ്ഞെടുപ്പ്‌ ഫലമെങ്കിലും മനസിലാക്കണം. തൊഴുത്തിൽ കെട്ടാൻ പോലും പറ്റാത്തത്ര മെലിഞ്ഞുപോയ പ്രസ്ഥാനമാണ്‌ ഇതെന്ന്‌ കോൺഗ്രസുകാർ ഉൾക്കൊള്ളണമെന്നും മന്ത്രി പറഞ്ഞു. 
പ്രധാന വാർത്തകൾ
 Top