24 February Monday

1 ദിവസം 1 ലക്ഷം അക്കൗണ്ട്

വെബ് ഡെസ്‌ക്‌Updated: Saturday Feb 15, 2020

 ആലപ്പുഴ

തപാൽ വകുപ്പ് 19ന് ഒരുലക്ഷം അക്കൗണ്ട് തുറക്കും. ആധാർ നമ്പറും നൂറുരൂപയും മൊബൈൽ ഫോണുമായി പോസ്‌റ്റ്‌ഓഫീസിൽ എത്തിയോ പോസ്‌റ്റ്‌മാൻ വഴിയോ ഇന്ത്യ പോസ്‌റ്റ്‌ പെയ്‌മെന്റ് ബാങ്ക് അക്കൗണ്ട് തുറക്കാൻ സൗകര്യമൊരുക്കും. രാവിലെ ആറുമുതൽ രാത്രി 10വരെ അക്കൗണ്ട് തുടങ്ങാൻ ക്യാമ്പ്‌ നടത്തും.
ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്ക്‌ പ്രവർത്തനം തുടങ്ങി ഒരു വർഷത്തിനകം  അക്കൗണ്ടുകളുടെ എണ്ണം ഒരുലക്ഷം കവിഞ്ഞു. തപാൽ വകുപ്പിന്റെ നൂതന ഇന്റർനെറ്റ് തപാൽ ബാങ്കിങ്‌ സംവിധാനമായ ഐപിപിബി അക്കൗണ്ടാണ്‌ തുറക്കുക. ആധാർ നമ്പറും വിരലടയാളവും മാത്രമാണ്‌ അക്കൗണ്ട് ആരംഭിക്കാൻ വേണ്ടത്‌. 
സുകന്യ സമൃദ്ധി അക്കൗണ്ട്, ആർഡി, പിപിഎഫ് എന്നിവയിൽ പണം നിക്ഷേപിക്കാനും വെള്ളം, വൈദ്യുതി, ഫോൺ, ഗ്യാസ് ബില്ലുകൾ അടയ്‌ക്കാനും സബ്സിഡി, സ്‌കോളർഷിപ്പ് എന്നിവ കൈപ്പറ്റാനും സൗകര്യമുണ്ട്‌. ഏത് ബാങ്കിൽനിന്നും സർവീസ് ചാർജില്ലാതെ പണം പിൻവലിക്കാൻ ട്രാൻഫർർ ചെയ്യാനും വിദേശത്തുനിന്ന് പണം കൈപ്പറ്റാനും കഴിയും. മൊബൈൽ ബാങ്കിങ്‌ ആപ്പിലൂടെ 24 മണിക്കൂറും സേവനം നടത്താം.
19ലെ മഹാലോഗിൻ മേള പരമാവധി ആളുകൾ പ്രയോജനപ്പെടുത്തണമെന്ന് ആലപ്പുഴ ഡിവിഷൻ തപാൽ സൂപ്രണ്ട് എം പൊന്നമ്മ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top